മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ സിപിആര്‍ നല്‍കി രക്ഷിച്ച് പിതാവ്

പനി കാരണം അബോധാവസ്ഥയിലായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് കൊണ്ടുവന്ന് പിതാവ്.കോഴിക്കോട് വടകരയില്‍ ഇന്നലെയായിരുന്നു സംഭവം. വടകര ഫയര്‍ സ്‌റ്റേഷനിലെ സിവില്‍ ഡിഫന്‍സ് അംഗവും മണിയൂര്‍ സ്വദേശിയുമായ ലിഗിത്താണ് കുഞ്ഞിന് കൃത്യ സമയത്ത് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചത്.
പനി കാരണം അവശനിലയിലായിരുന്ന കുഞ്ഞ് പെട്ടെന്ന് അബോധാവസ്ഥയിലായതോടെ ചുറ്റുമുള്ളവര്‍ പരിഭ്രാന്തരായി. എന്നാല്‍, വടകര സിവില്‍ ഡിഫന്‍സ് അംഗമായ ലിഗിത്ത് തന്റെ പരിശീലനം ഉപയോഗിച്ച് പെട്ടെന്ന് തന്നെ കുഞ്ഞിന് സിപിആര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha