എന്നെ സ്‌നേഹിക്കുന്ന എല്ലാവരുമായും പുരസ്‌കാരം ഞാന്‍ പങ്കുവയ്ക്കുന്നുവെന്ന് മോഹന്‍ലാല്‍

2023ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്തതില്‍ ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിച്ചതിന് ശേഷം ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ്‌ബോസിന്റെ സെറ്റില്‍ വച്ചാണ് വിവരം അറിയുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
'ഇപ്പോഴാണ് വിവരം അറിഞ്ഞത്. ചെന്നൈയിലാണ് ഇപ്പോഴുള്ളത്. ഇതിനായി എന്നെ തിരഞ്ഞെടുത്ത ജൂറിയ്ക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി. എന്റെ പ്രേക്ഷകരോടും എന്നെ ഞാന്‍ ആക്കിമാറ്റിയ എല്ലാവരോടും നന്ദി. സിനിമാ കുടുംബത്തിനോടും എന്റെ കുടുംബത്തോടും നന്ദി.
ഇത് വലിയ ഒരു അംഗീകാരമാണ്. എന്റെ മാത്രം അംഗീകാരമല്ല. ഇത് മലയാള സിനിമയുടെ അംഗീകാരമാണ്. എന്നെ സ്‌നേഹിക്കുന്ന എല്ലാവരുമായും പുരസ്‌കാരം ഞാന്‍ പങ്കുവയ്ക്കുന്നു. ഒരുപാട് വലിയ മഹാന്മാര്‍ കടന്നുപോയ വഴികളാണ്. ഈശ്വരനോടും നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതും ഞാന്‍ കണ്ടു. ഒരുപാട് നന്ദി' മോഹന്‍ലാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha