ദുൽഖറിനും പൃഥ്വിരാജിനും പൂട്ട്; കോടികൾ കൊയ്ത നടന്മാരുടെ കള്ളക്കളി പൊളിഞ്ഞു; കസ്റ്റംസ് റെയ്ഡ്

നികുതി വെട്ടിച്ച് ആഢംബര കാറുകൾ ഇന്ത്യയിലെത്തിച്ചു. മലയാളി നടന്മാരായ പൃഥ്വിരാജിനും ദുൽഖർ സൽമാനും കുരുക്ക്. ഓപ്പറേഷൻ നുംഖേർ എന്ന കസ്റ്റംസ് റെയിഡിൽ ഇരുവരും നികുതി വെട്ടിച്ച് വാഹനം ഇന്ത്യയിലെത്തിച്ചതായി സ്ഥിരീകരിച്ചു.
ഭൂട്ടാനിൽ നിന്ന് ആഢംബര വാഹനം വാങ്ങി അവിടെ നിന്ന് തന്നെ വ്യാജ രജിസ്രേഷൻ നൽകി ബിനാമികൾ മുഖാന്തരം സെക്കൻ ഹാൻഡ് വാഹനം എന്ന രീതിയിൽ ഇന്ത്യയിലേക്ക് ആഢംബര വാഹനങ്ങൾ എത്തിച്ചു എന്നാണ് വിവരം.
സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 30ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയെ അപേക്ഷിച്ച് വില കുറവിൽ വാഹനങ്ങൾ വാങ്ങുകയും അത് ഇന്ത്യയിലെത്തിച്ച് നികുതി തട്ടിക്കാൻ വലിയൊരു ബിനാമി ഗ്രൂപ്പ് തന്നെ നിലവിലുണ്ടെന്നാണ് സൂചന.
ഇന്ത്യയിൽ ഇത്തരത്തിൽ 8 ഓളം കാറുകൾ എത്തിച്ചതായാണ് വിവരം. നടന്മാരുടെ വീടുകൾക്ക് അപ്പുറത്തേക്ക് വിവിധ കാർ ഷോറൂമുകളിലും അത് പോലെ ചില ബിസിനസ്സുകാരിൽ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിൽ കസ്റ്റംസ് എത്തിയത്. പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിന്റെ പനമ്പള്ളിയിലെ വീട്ടിലുമാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി. കേരളത്തിലെ 5 ജില്ലകളിലെ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. വ്യവസായികളുടെ വീടുകളിലും വിവിധ ഷോറൂമുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ചില ഇളവുകളുണ്ട്. ഈ വാഹനങ്ങൾ ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യുകയും അതിന് ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. ഈ വാഹനങ്ങൾ എത്തിക്കാൻ ഇന്ത്യയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേകാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഉപഭോക്താക്കൾ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. ഇവരിൽ പ്രമുഖ സിനിമാ താരങ്ങൾ, വ്യവസായികൾ എന്നിവർ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha