Widgets Magazine
26
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും കുതിച്ചുയർന്ന് സ്വർണം..രണ്ടു ദിവസമായി റെക്കോര്‍ഡ് കുതിപ്പിൽ നിന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് സംഭവിച്ചിരിന്നു..ഒരു ഗ്രം സ്വര്‍ണത്തിന് 10,490 രൂപയാണ് ഇന്നത്തെ വില..


ഏഷ്യാ കപ്പിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക്, കൈ കൊടുക്കാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതിൽ... പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ...


വെനസ്വേലയിൽ ഭൂചലനം..വെനിസ്വേലയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി,കെട്ടിടങ്ങൾ ഇളകിമറിഞ്ഞു..അയൽരാജ്യമായ കൊളംബിയയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു..


വെനസ്വേലയിൽ ഭൂചലനം..വെനിസ്വേലയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി,കെട്ടിടങ്ങൾ ഇളകിമറിഞ്ഞു..അയൽരാജ്യമായ കൊളംബിയയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു..

കേന്ദ്രത്തിന്റെ പ്രവചനം അച്ചട്ടായി. 25 -ന് കാലൻ മഴ എത്തി അടുത്ത മണിക്കൂറിൽ ഗതി മാറും 3 ചുഴലി ഒരുമിച്ച് കേരളത്തിൽ

25 SEPTEMBER 2025 11:57 AM IST
മലയാളി വാര്‍ത്ത

 ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ നൽകി. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 27 വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 



കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 27 മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ വീണ്ടും മഴ ശക്തമായത്. നില 25 ഓടെ ഇത് തീവ്രന്യൂനമർദമായി മാറിയേക്കാം. 27 ഓടെ ന്യൂനമർദം ആന്ധ്രാ - ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കും. ന്യൂനമർദനത്തിന്റെ സ്വാധീനഫലമായി കാലവർഷം കേരള തീരത്ത് നിന്ന്പിൻവാങ്ങുന്നതിന് മുമ്പായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒന്നിന് പുറകേ ഒന്നായി മൂന്ന് ന്യൂനമർദനത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

 

 



സംസ്ഥാനത്ത് പലയിടത്തും രാത്രി ഇടിമിന്നലോടു കൂടിയ മഴ പെയ്തു. കോട്ടയത്ത് മൂടികെട്ടിയ അന്തരീക്ഷമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ  ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ സംസ്ഥാനത്ത് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


∙ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.

∙ വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിന്റെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്.

∙ ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.






കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

∙ ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ്.

∙ കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരുന്ധതി റോയ്‌യുടെ പുസ്തകത്തിനെതിരെ ഹര്‍ജി നല്‍കിയ അഭിഭാഷകനെ വിമര്‍ശിച്ച് ഹൈക്കോടതി  (4 hours ago)

സുരേഷ് ഗോപിയുടെ പ്രസ്താവന അപകടകരമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (6 hours ago)

ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാത്തതിനെ സംബന്ധിച്ച ചോദ്യത്തിന് സഞ്ജു നല്‍കിയ മറുപടി ശ്രദ്ധനേടുകയാണ്  (6 hours ago)

മലയാളത്തിന്റെ അഭിമാനമാണ്: മോഹന്‍ലാലിന് കേരളത്തിന്റ അഭിനന്ദനവും ആദരവും നല്‍കാന്‍ വന്‍ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍  (7 hours ago)

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത  (7 hours ago)

വെസ്റ്റ് ബാങ്ക് പിളര്‍ത്തുന്ന യുദ്ധത്തിലേക്ക് ഇസ്രയേല്‍ ; പലസ്തീന്‍ പിറവിയെടുക്കില്ല  (7 hours ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ബിന്ദുവിന്റെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി സെബാസ്റ്റ്യന്‍  (8 hours ago)

കാര്‍‍ബണ്‍‍ മലിനീകരണമില്ലാത്ത രാജ്യത്തിന്റെ ഭാവിയിലേയ്ക്കുള്ള യാത്രയില്‍ ഒരു സുപ്രധാന നാഴികക്കല്ല് ; കേരളം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ദേശീയ ശരാശരിയേക്കാളും മുന്നിലെന്ന് മന്ത്രി  (8 hours ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തെറ്റിദ്ധരിച്ച് നിരപരാധിയായ വയോധികയെ അറസ്റ്റ് ചെയ്ത് കോടതി കയറ്റിയിറക്കിയ സംഭവം; ഗുരുതരമായ കൃത്യവിലോപം നടത്തിയ പോലീസുദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപ  (8 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിയുടെ വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കും; "വികസിത കേരളം" ലക്ഷ്യം മുൻനിർത്തിയുള്ള സംസ്ഥാനവ്യാപക ജനസമ്പർക്ക പരിപാടിക്ക് ബിജെപി തുടക്കം കുറിച്ചതായി ബിജെപി സ  (8 hours ago)

തീരദേശ വികസന കോർപ്പറേഷനാണ് നിർമാണ ചുമതല; അംഗനവാടികളുടെ നിർമാണം ലക്ഷ്യമാക്കി പ്രത്യേക പദ്ധതി നടപ്പാക്കിയെന്നു ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ  (8 hours ago)

ഇന്നും വില കുറഞ്ഞു  (8 hours ago)

1,227 കോടി രൂപ കമ്പനി കെട്ടിവയ്‌ക്കണം  (8 hours ago)

2025-2026ലെ സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends