സുരേഷ് ഗോപിയുടെ പ്രസ്താവന അപകടകരമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കേന്ദ്രതലത്തില്‍ ദേവസ്വം ബോര്‍ഡ് വരുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന അപകടകരമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴില്‍ 1242 ക്ഷേത്രങ്ങളാണുള്ളത്. അതില്‍ 50ല്‍ താഴെ ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയം പര്യാപ്തമായുള്ളത്. 40,000 കുടുംബങ്ങള്‍ സാമ്പത്തിക സുരക്ഷിതത്വ ബോധത്തോടെ കഴിഞ്ഞുപോകുന്ന ആത്മീയ സ്ഥാപനമാണിത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനൊപ്പം മറ്റ് ക്ഷേത്രങ്ങളും പൂട്ടിക്കുക എന്നതല്ലേ അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ലക്ഷ്യം' പി എസ് പ്രശാന്ത് ചോദിച്ചു. അയ്യപ്പസംഗമത്തില്‍ ജനപങ്കാളിത്തം കുറവായിരുന്നുവെന്ന സുരേഷ് ഗോപിയുടെ വിമര്‍ശനത്തിനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മറുപടി നല്‍കി.
'ഒരു കോണ്‍ക്‌ളേവില്‍ ഉദ്ഘാടന പരിപാടിയുടെ പ്രൗഢിയോടുകൂടി ബാക്കിയുള്ള സെഷനുകള്‍ നടക്കണമെന്നില്ല. അക്കാഡമിക് സെഷനുകളില്‍ അതിനോട് താത്പര്യമുള്ളവരെ പങ്കെടുക്കുകയുള്ളൂ. ഒരേസമയത്ത് മൂന്ന് വേദികളിലായായിരുന്നു സെഷന്‍ നടന്നത്. ഉദ്ഘാടനം നടന്ന വേദിയില്‍ മാസ്റ്റര്‍ പഌന്‍ സംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ 500ലധികം ആളുകളുണ്ടായിരുന്നു. ഉദ്ഘാടന സമ്മേളനവേദിയിലേതുപോലെ നിറഞ്ഞ രീതിയില്‍ ആളുകള്‍ ഇല്ലായിരുന്നു എന്നത് പരമാര്‍ഥമാണ്. എന്നാല്‍ ആളുകളെ നിറയ്ക്കുക എന്നതല്ലല്ലോ ലക്ഷ്യം. പെരുന്നാട് പഞ്ചായത്ത് ഭരിക്കുന്നത് കേരളം ഭരിക്കുന്ന പാര്‍ട്ടിയല്ലേ. ആളെ നിറയ്ക്കണമെങ്കില്‍ അവിടത്തെ രണ്ട് വാര്‍ഡിലെ ആളുകള്‍ മതിയായിരുന്നുവല്ലോ? പി എസ് പ്രശാന്ത് ചോദിച്ചു.
https://www.facebook.com/Malayalivartha