മലയാളികൾ സൂക്ഷിക്കുക..ഒരു ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു.. ഇന്ന് മുതൽ സെപ്തംബർ 27 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

കേരളത്തിൽ വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാൽ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ സെപ്തംബർ 27 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.25/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
26/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ27/09/2025: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ചക്രവാതച്ചുഴിയുടെയും തീവ്രന്യൂനമർദ്ദത്തിന്റെയും ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട്. സെപ്തംബർ 25 മുതൽ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജാഗ്രത നിർദേശങ്ങൾ കൃത്യമായി പാലിക്കുക.
https://www.facebook.com/Malayalivartha