മലയാളത്തിന്റെ അഭിമാനമാണ്: മോഹന്‍ലാലിന് കേരളത്തിന്റ അഭിനന്ദനവും ആദരവും നല്‍കാന്‍ വന്‍ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

മോഹന്‍ലാലിന് ലഭിച്ച പുരസ്‌കാരം കേരളത്തിനു ലഭിച്ച ബഹുമതിയാണ്, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് കേരളത്തിന്റ അഭിനന്ദനവും ആദരവും നല്‍കാന്‍ തലസ്ഥാനത്ത് വന്‍ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മലയാളത്തിന്റെ അഭിമാനമാണ്. സ്വീകരണ തീയതി മോഹന്‍ലാലിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സൗകര്യം കൂടി നോക്കിയാകും നിശ്ചയിക്കുകയെന്നും സജി ചെറിയാന്‍ അറിയിച്ചു.
അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി.എന്‍.കരുണിന് തലസ്ഥാനത്ത് ഉചിതമായ സ്മാരകം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ശില്‍പ്പി എന്ന നിലയില്‍ ഐ.എഫ്.എഫ്.കെയില്‍ ഷാജിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നവിധം അവാര്‍ഡ് ഏര്‍പ്പെടുത്താനും സാംസ്‌ക്കാരിക വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിന്റെ തീരുമാനം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഉടന്‍ പ്രഖ്യാപിക്കും. മലയാള സിനിമയ്ക്കും സിനിമയുടെ വളര്‍ച്ചയ്ക്കും ഷാജി നല്‍കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാനാകില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha