2025-2026ലെ സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

2025-2026ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച ആരംഭിച്ച് മാര്‍ച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് 2026 ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രില്‍ 4ന് അവസാനിക്കും. പരീക്ഷകള്‍ തുടങ്ങുന്നതിന് അഞ്ച് മാസം മുന്‍പാണ് ടൈം ടേബിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ രാവിലെ 10:30ന് ആരംഭിച്ച് ഒറ്റ ഷിഫ്റ്റില്‍ മാത്രമായിരിക്കും നടത്തുകയെന്ന് ബോര്‍ഡ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ പരീക്ഷയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. മാര്‍ച്ച് 19ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. 12ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രില്‍ 4നായിരിക്കും 12ാം ക്ലാസ് പരീക്ഷകള്‍ അവസാനിക്കുക.
10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള മെയിന്‍ പരീക്ഷ, 12ാം ക്ലാസ് കായിക വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ, 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സെക്കന്‍ഡ് ബോര്‍ഡ് പരീക്ഷ, 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷ എന്നിവയാണ് ഇക്കാലയളവില്‍ നടക്കുക. പരീക്ഷ പൂര്‍ത്തിയായി പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും.
https://www.facebook.com/Malayalivartha