വീണ്ടും കുതിച്ചുയർന്ന് സ്വർണം..രണ്ടു ദിവസമായി റെക്കോര്‍ഡ് കുതിപ്പിൽ നിന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് സംഭവിച്ചിരിന്നു..ഒരു ഗ്രം സ്വര്‍ണത്തിന് 10,490 രൂപയാണ് ഇന്നത്തെ വില..

വീണ്ടും കുതിച്ചുയർന്ന് സ്വർണം. രണ്ടു ദിവസമായി റെക്കോര്‍ഡ് കുതിപ്പിൽ നിന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് സംഭവിച്ചിരിന്നു. ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. ഇന്നലെ 84,600ലെത്തിയ സ്വര്‍ണവില ഇന്ന് പവന് 68 രൂപ കുറഞ്ഞ് 83,920ല്‍ എത്തിയിരിക്കുകയാണ. ഒരു ഗ്രം സ്വര്‍ണത്തിന് 10,490 രൂപയാണ് ഇന്നത്തെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.
ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടെങ്കിലും നിലവില്‍ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില പോകുന്നത്. സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്.
നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടയിലും സ്വര്‍ണത്തിന്റെ ഡിമാന്റ് ശക്തമാണ്, സ്ഥിര നിക്ഷേപമായി സ്വര്‍ണത്തിന് പകരം മറ്റൊരു ഓപ്ഷനും തിരഞ്ഞെടുക്കാനും ആരും താത്പര്യപ്പെടുന്നുമില്ല. വ്യവസായ വിദഗ്ധര്‍ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍, ആഗോള കേന്ദ്ര ബാങ്ക് നയങ്ങളെ അടക്കം സസൂക്ഷമം നിരീക്ഷിക്കുകയാണ്.
ഇവ ഭാവിയിലെ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കാവുന്ന ഘടകങ്ങളാണെന്നതാണ് കാരണം.എന്നിരുന്നാലും മലയാളികൾ വാങ്ങുന്നതിന് ഒരു കുറവുമില്ല .
https://www.facebook.com/Malayalivartha