2026 ൽ യു ഡി എഫ് അധികാരം പിടിച്ചാൽ.. കേരളത്തിന്റെ മുഖ്യമന്ത്രിയാവുന്നത് വി ഡി സതീശനായിരിക്കുമോ..?അതോ കെ.സി വേണുഗോപാലോ രമേശ് ചെന്നിത്തലയോ..? ചർച്ചകൾ തുടങ്ങി യു ഡി എഫ്..
2026 ൽ യു ഡി എഫ് അധികാരം പിടിച്ചാൽ കേരളത്തിന്റെ മുഖ്യമന്ത്രിയാവുന്നത് വി ഡി സതീശനായിരിക്കുമോ? അതോ കെ.സി വേണുഗോപാലോ രമേശ് ചെന്നിത്തലയോ? എന്നാൽ പുതിയൊരു നായകൻ കൂടി കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരിക്കുന്നു. അത് സാക്ഷാൽ ശശി തരൂരാണ്.ചെന്നിത്തലയും സതീശനും കൂടി മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിന് തർക്കിച്ചാൽ തരൂരിനെ പരിഗണിക്കുമെന്നാണ് ഹൈക്കമാന്റിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഇതിലൂടെ ബി ജെ പിയിൽ ചേരുമെന്ന തരൂരിന്റെ ഭീഷണി അവസാനിപ്പിക്കുകയും ചെയ്യാം. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് തരൂര്‍ ഏതാനും മാസങ്ങൾക്ക് ശേഷം കേരളത്തിൽ വേദി പങ്കിട്ടത്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുടെ ക്ഷണപ്രകാരമാണ് തരൂര്‍ എത്തിയതെന്നാണ് വിവരം.നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് വേദിയിലെത്തിയതാണ് പാര്‍ട്ടി എംപിയും പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂര്‍. പിണറായി സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കുറ്റപത്രം സമര്‍പ്പിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പരിപാടിയിലാണ് തരൂര്‍ പങ്കെടുത്തത്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുടെ ക്ഷണപ്രകാരമാണ് തരൂര്‍ എത്തിയതെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂരിലടക്കം നരേന്ദ്രമോദിയെ നിരന്തരം പ്രശംസിച്ച ശശി തരൂര്‍ നേതൃത്വത്തിന് അനഭിമതനായിരുന്നു ഏറെ നാളായി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താരപ്രചാരകരുടെ പട്ടികയിലുണ്ടായിരുന്ന തരൂരിനെ അവിടെ വോട്ടു പിടിക്കാൻ പ്രത്യേകം ആരും വിളിച്ചില്ല. ഇതെല്ലാം തരൂരും പാർട്ടിയും തമ്മിലുള്ള അകൽച്ച കൂട്ടി.തിരുവനന്തപുരത്തെ പരിപാടികളിലേയ്ക്ക് തരൂരിനെ വിളിക്കില്ലെന്ന് കെ.മുരളീധരൻ തുറന്നു പറഞ്ഞത് വലിയ വാർത്തയായിരുന്നു . എന്നാൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് അടക്കം രാഹുൽ ഗാന്ധി വിളിച്ച യോഗങ്ങളിൽ തരൂര്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് എത്തിയ തരൂര്‍ രാജ്ഭവൻ പുറത്തിറക്കുന്ന ത്രൈമാസിക പ്രകാശന ചടങ്ങിൽ കഴിഞ്ഞ ദിവസം പങ്കെടുത്തു. ദില്ലിയിലേയ്ക്ക് മടങ്ങാനിരുന്ന തരൂരിനെ മഹിളാ കോണ്‍ഗ്രസ് നടത്തിയ കേരള യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടെന്നാണ് വിവരം. ഇതോടെയാണ് തരൂർ കോൺഗ്രസ് വേദിയിലെത്തിയത്. മഹിളാ കോണ്‍ഗ്രസ് സാഹസ് യാത്രയുടെ സമാപനസമ്മേളനം പ്രതിപക്ഷ നേതാവാണ് ഉത്ഘാടനം ചെയ്തത് . തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പാര്‍ട്ടി വേദികളിൽ കൂടുതൽ സജീവമാകണമെന്ന് തരൂരിനോട് എഐസിസി ആവശ്യപ്പെട്ടാണ് വിവരം. പാര്‍ട്ടിയെ അടിക്കടി പ്രതിരോധത്തിലാക്കുന്ന തരൂരിനെതിരെ എഐസിസി നടപടിയെടുക്കണമെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ അധികാരത്തിൽ തിരിച്ചു വരാൻ തരൂരും വേണമെന്നായിരുന്നു മറുചേരിയുടെ പക്ഷം. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പാര്‍ട്ടി പരിപാടികളിൽ എഐസിസി ഇടപെട്ട് തരൂരിനെ പങ്കെടുപ്പിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ മാത്രമേ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താൻ കഴിയുകയുള്ളുവെന്ന് വിശ്വസിക്കുന്ന നിരവധി നേതാക്കൾ കേന്ദ്രത്തിലുണ്ട്. കാരണം കേരളത്തിൽ കോൺഗ്രസ് നേതാക്കൾ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്.നേതൃപ്രശ്നങ്ങൾ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം. കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു പരിധി കടന്ന് ലീഗ് ഇടപെടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ല എന്നത് സ്വാഭാവിക കാര്യമാണെന്നാണ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചത്. മുന്നണിയിൽ പ്രശ്നം ഉന്നയിക്കുമോ എന്ന ചോദ്യത്തിന് അത് അപ്പോൾ നോക്കാം എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി ശശി തരൂര്‍ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം അമര്‍ഷം ഉണ്ടായിരുന്നു.. യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ തരൂരും വേണമെന്ന് ഒരു വിഭാഗം പറയുമ്പോൾ അദ്ദേഹം ദേശീയ തലത്തിൽ പ്രവര്‍ത്തിക്കട്ടെയെന്നാണ് മറുചേരിയുടെ നിലപാട് . ഇതിനിടെ നേതൃത്വപ്രശ്നം കോണ്‍ഗ്രസ് വേഗം പരിഹരിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.സംസ്ഥാന കോണ്‍ഗ്രസിൽ നേതാവില്ലെന്നും നേതൃത്വം ഏറ്റെടുക്കാൻ താൻ തയാറാണെന്നുമാണ് തരൂരിന്‍റെ നിലപാട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന ആവശ്യം പാര്‍ട്ടി കേട്ടില്ലെങ്കിൽ വേറെ വഴിയുണ്ടെന്ന രീതിയാണ് തരൂർ സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാൽ, ഇതിന് വഴങ്ങേണ്ടെന്നാണ് മുഖ്യമന്ത്രി പദം നോട്ടമിടുന്ന നേതാക്കളുടെയും അനുകൂലികളുടെയും നിലപാട്. പരസ്യമായി പ്രതികരിച്ചും എൽഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ചും പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്ന തരൂരിനെ സംസ്ഥാന നേതൃത്വത്തിലേക്ക് ആനയിക്കാൻ അവര്‍ ഒരുക്കമല്ല. തരൂരിനെപ്പോലെ പാര്‍ട്ടിക്ക് പുറത്ത് നിന്ന് വോട്ടു സമാഹരിച്ച് ജയിച്ചവരാണ് സംസ്ഥാനത്തെ നേതാക്കളുമെന്നാണ് തരൂര്‍ വിരുദ്ധരുടെ പക്ഷം. ജനപ്രീതിയിൽ ഒന്നാമനെന്ന തരൂരിന്‍റെ വാദവും തള്ളുന്നു എന്നാല്‍, അതിരുവിടരുതെന്ന് ഉപേദശിക്കുമ്പോഴും മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തരൂരിനുള്ള പൂര്‍ണ പിന്തുണ പിന്‍വലിക്കുന്നില്ല. തരൂരിനെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. തരൂരിനെ പുകച്ചു പുറത്തുചാടിച്ചാൽ തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു. തരൂരിനെ ഇഷ്ടപ്പെടുന്ന വോട്ടര്‍മാരുണ്ട്. ആ വോട്ടു കിട്ടാൻ അദ്ദേഹവും വേണമെന്നാണ് ഈ വിഭാഗത്തിന്‍റെ അഭിപ്രായം.മുഖ്യമന്ത്രിയാരെന്നതല്ല, യുഡിഎഫ് സര്‍ക്കാരുണ്ടാകുവുകയെന്നതാണ് പ്രധാനമെന്നാണ് തരൂര്‍ കൂടി നേതൃത്വത്തിലുണ്ടാകട്ടെയെന്ന നിലപാടുള്ളവരുടെ പക്ഷം. അതേസമയം, നേതൃപ്രശ്നം അടക്കം കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിലെ കടുത്ത അതൃപ്തിയയിലാണ് ലീഗ്. ഈ നിലപാടും പരിഗണിക്കാതിരിക്കാൻ കോൺഗ്രസിന് കഴിയില്ല. ശശി തരൂരിന്‍റേത് കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള നീക്കമെന്നാണ് എഐസിസി വിലയിരുത്തൽ. തരൂരിന്‍റെ നിലപാട് പാർട്ടിക്ക് വലിയ ദോഷം ചെയ്യുമെന്നാണ് എഐസിസി വിലയിരുത്തുന്നത്. പാർട്ടിക്ക് തൻ്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെയാണ് വീണ്ടും കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ രംഗത്തെത്തിയത്. കേരളത്തിൽ നേതൃപ്രതിസന്ധിയെന്നും കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു തരൂരിന്‍റെ മുന്നറിയിപ്പ്. വിയോജിപ്പുകളുടെ പേരിൽ പാർട്ടി വിടില്ല. ഇന്നത്തെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ എല്ലാവർക്കും പാർട്ടി പിന്തുണ ആവശ്യമെന്നും തരൂർ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.അതേസമയം, ശശി തരൂരിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി തരൂർ രംഗത്തെത്തി. ഇപ്പോൾ നടക്കുന്ന നാടകങ്ങളിൽ കൂടുതൽ എണ്ണയൊഴിക്കാനില്ലെന്നും 45 മിനിറ്റ് നീണ്ട അഭിമുഖത്തിൽ കാര്യങ്ങൾ വിശദമായി പറഞ്ഞെന്നും തരൂർ പറഞ്ഞു. പാർട്ടിക്ക് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഞാൻ പാർട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കിൽ എനിക്ക് എൻ്റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങൾ കരുതരുത്. ഒരു സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കുകയും തെറ്റായ നടപടികളെ വിമർശിക്കുകയും ചെയ്യുന്നു. എൻ്റെ അഭിപ്രായങ്ങളോട് ജനങ്ങളിൽ നിന്ന് മോശമായ പ്രതികരണം ഞാൻ കണ്ടിട്ടില്ല. എന്നാൽ പാർട്ടിയിൽ അത് ഉണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ എതിരാളികളെക്കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നതെന്ന് അവർ എന്നോട് ചോദിക്കുന്നു. അതെ, അവർ നമ്മുടെ എതിരാളികളാണ്, പക്ഷേ അവർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ, അവരെ അഭിനന്ദിക്കണം.ഞാൻ ഒരു രാഷ്ട്രീയക്കാരനെപ്പോലെയല്ല ചിന്തിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ ചിന്തകൾ എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല, എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് ഞാൻ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കോൺഗ്രസിൻ്റെ എതിരാളികളായ സർക്കാരുകളുടെയോ പാർട്ടികളുടെയോ നല്ല സംരംഭങ്ങളെ ഞാൻ അഭിനന്ദിക്കാൻ കാരണം ഇതാണ്. കേരളത്തിലെ പാർട്ടിക്ക് നേതൃ പ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും കേരളത്തിൽ തിരിച്ചടി നേരിടേണ്ടി വരും. ഘടക കക്ഷികൾ തൃപ്തരല്ലെന്നും, ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നുമായിരുന്നു തരൂരിന്റെ തുറന്ന് പറച്ചിൽ. സ്വതന്ത്ര അഭിപ്രായ സർവ്വേകളിൽ കേരളത്തിൽ ജനസമ്മിതിയിയിൽ താനാണ് മുന്നിലുള്ളത്. പാർട്ടിക്ക് ആവശ്യമാണെങ്കിൽ ഈ ജനസമ്മതി ഉപയോഗപ്പെടുത്താം. പാർട്ടിക്ക് എന്നെ ഉപയോഗപ്പെടുത്താൻ താൽപര്യമുണ്ടെങ്കിൽ ഞാനെപ്പോഴും സന്നദ്ധനാണ്. വിയോജിപ്പുകളുടെ പേരിൽ പാർട്ടി വിടില്ല. പാർട്ടി പിന്തുണയെക്കാൾ അധികം വോട്ടുകൾ തിരുവനന്തപുരത്തെ മത്സരത്തിൽ തനിക്ക് കിട്ടി. 2026 തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇതേ രീതി പിന്തുണയ്ക്കണമെന്നും തരൂർ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.. സോണിയ ഗാന്ധിയും, മൻമോഹൻ സിംഗും, രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് താൻ പാർട്ടിയിലെത്തിയതെന്നും തരൂർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മുമ്പാണ് ഈ അഭിമുഖം നടന്നത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർ എസ് എസിന്‍റെ ബി ടീം എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ലീഗിനെ കണ്ണുവച്ചാണ്. ഇതിൽ യു ഡി എഫിലെ മതനിരപേക്ഷ നിലപാട് ഉള്ളവർക്ക് അതൃപ്തിയുണ്ട്.കോൺഗ്രസിലും ലീഗിലും അസംതൃപ്തരുണ്ട്. യുഡിഎഫിൽ അസംതൃപ്തിയുള്ള വ്യക്തികൾ ഇടതുപക്ഷത്തേക്ക് വരും.കോൺഗ്രസിന്‍റെ ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായി ബിജെപി ആഗ്രഹിക്കുന്നതുപോലെ അവരുടെ മുദ്രാവാക്യങ്ങള്‍ക്ക് സിന്ദാബാദ് വിളിക്കുന്നവരായി ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ മാറിയിരിക്കുന്നു.ഈ മൃദു ഹിന്ദുത്വ സമീപനത്തിൽ യുഡിഎഫിലുള്ളവർക്ക് അസംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരായ ഇടതുപക്ഷത്തിന്‍റെ നിലപാടാണ് ശരി.യുഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ ഭാവയില്‍ ആ നിലപാട് തിരുത്തുന്ന സാഹചര്യമുണ്ടാകും. അദ്ദേഹം പറഞ്ഞു മുസ്ലിം ലീഗ് വര്‍ഗിയ കക്ഷിയല്ലെന്ന എംവിഗോവിന്ദന്‍റെ പ്രസ്താവനയിലും ധാരാളം പ്രതികരണങ്ങളുമുണ്ടായി..ലീഗ് വർഗ്ഗീയ പാർട്ടിയല്ലെങ്കിലും എതിർചേരിയിലുള്ള ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി നടക്കുന്നത് അപക്വമായ ചർച്ചകളെന്നാണ് സിപിഐ നിലപാട്.എംവി ഗോവിന്ദൻറെ പ്രസ്താവനയും ചർച്ചകളും അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിൻറ കുറ്റപ്പെടുത്തൽ. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍ ആദ്യം പറഞ്ഞത്. ലീഗിനെ പുകഴ് ത്തിയുള്ള എം വി ഗോവിന്ദന്‍റെ പരാമർശങ്ങളിൽ സി പി ഐ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.കോൺഗ്രസിലെ പടലപ്പിണക്കങ്ങളിൽ ലീഗിനുള്ള അതൃപ്തി പരസ്യമായിരിക്കുകയാണ് ഇതോടെ. നേതൃത്വം കോൺഗ്രസിനെ തള്ളിപ്പറയുന്നില്ലെങ്കിലും പരസ്പരം പഴിചാരലും വെട്ടി നിരത്തലുമായി മുന്നോട്ട് പോയാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലുമെന്ന് ഗുജറാത്ത് വ്യക്തമാക്കുന്നതായും ചന്ദ്രികയിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്ലിം ലീഗ് യുഡിഎഫ് മുന്നണി വിടുമോ എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ നേരത്തേ എം വി ഗോവിന്ദനും ലീഗ് വർഗീയ പാർട്ടിയല്ലെന്ന പ്രസ്താവന നടത്തിയിരുന്നു. എന്നാൽ മുസ്ലീംലീഗിനെ പുകഴ്ത്തിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയിൽ കുരുങ്ങാതെയാണ് പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇതിനോട് പ്രതികരിച്ചത്. എം വി ഗോവിന്ദൻ പറഞ്ഞതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. ഏതായാലും ലീഗ് - സി പി എം ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. സമസ്താ, മുജാഹിദ് തുടങ്ങിയ സംഘടനകളെ ഒപ്പം നിർത്തി മുന്നണിയിലേക്ക് വരാൻ ലീഗിനെ നിർബന്ധിതമാക്കുക എന്ന ഐഡിയയാണ് പിണറായി സ്വീകരിക്കുന്നത്. കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചർച്ചകൾ ഇതാണ് തെളിയിക്കുന്നത്. ഇതിന് ശശി തരൂരിന്റെ പിന്തുണയുണ്ട് എന്നതാണ് രസകരമായ കാര്യം. തരൂർ കോൺഗ്രസ് വിട്ടാൽ സി പി എം അദ്ദേഹത്തെ നിയമസഭാ തിരഞ്ഞടുപ്പിൽ മത്സരിപ്പിച്ച് മന്ത്രിയാക്കുമെന്നാണ് വാഗ്ദാനം. ലീഗിനെ ഇടതുമുന്നണി മുന്നണിയിലെത്തിക്കണം എന്നത് മാത്രമാണ് സി.പി. എമ്മിന്റെ ആവശ്യം. ചെന്നിത്തല - സതീശൻ - കെ.സി. ആർത്തിയിൽ അത്രയേറെ രോഷാകുലരാണ് ലീഗ് നേതാക്കൾ. തരൂരിനാകട്ടെ ലീഗ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.