പോലീസ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും കൃത്യമായ ഇടപെടൽ - രക്ഷപെടുത്തിയത് മൂന്ന് ജീവൻ

ഉപ്പയേയും ഉമ്മയേയും സഹോദരനേയും കത്തിവീശി ഉപദ്രവിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെ്യത പ്രതിയിൽ നിന്നും വീട്ടുകാരെ രക്ഷിച്ചതിലുള്ള വിരോധത്തിൽ പോലീസുദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച ചാവക്കാട് ബേബി റോഡിലുള്ള ചക്കരവീട്ടിൽ നിസാർ അമീർ (36) എന്നയാളെയാണ് ചാവക്കാട് പോലീസും നാട്ടുകാരും ചേർന്ന് അതിസാഹസികമായി പിടികൂടിയത്.
വീട്ടുകാരെ രക്ഷിച്ചതിലുള്ള വിരോധത്തിൽ പോലീസുദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച പ്രതിയുടെ ആക്രമത്തിൽ സബ് ഇൻസ്പെക്ടർ ശരത് സോമൻ സിവിൽ പോലീസ് ഓഫീസർ ടി അരുൺ എന്നിവർക്കും പരിക്കേറ്റു. 02.10.2025 തിയ്യതി രാത്രി 12.30 മണിയോടെയാണ് സംഭവം നടന്നത്. ബേബി റോഡിലുള്ള ഒരു വീട്ടിൽ ഒരാൾ വീട്ടുകാരെ കത്തിവീശി ഉപദ്രവിക്കുന്നു എന്ന് സ്റ്റേഷനിലേക്ക് വിവരം ലഭിക്കുകയായരിുന്നു.
വിവരം ലഭിച്ച ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ശരത് സോമനും സിവിൽ പോലീസ് ഓഫീസർമാരായ അരുൺ റോബിൻസൺ എന്നിവരുമൊത്ത് വീട്ടിലെത്തുകയും കത്തിയുമായി വീട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്ന പ്രതിയെ നാട്ടുകാരും ചേർന്ന് വളരെ ശ്രമകരമായി കീഴടക്കി പ്രതിയുടെ ഉപ്പ അമീർ ഉമ്മ ഫാത്തിമ സഹോദരൻ ഫെമീർ എന്നിവരെ രക്ഷിക്കുകയുമായിരുന്നു.
വീട്ടുകാരെ പോലീസുദ്യോഗസ്ഥർ രക്ഷിച്ചതിലുള്ള വിരോധത്തിൽ പ്രതി സബ് ഇൻസ്പെക്ടർ ശരത് സോമനേയും സിവിൽ പോലീസ് ഓഫീസർ അരുണിനേയും സ്റ്റീൽപൈപ്പുകൊണ്ട് ആക്രമിക്കുകയും കത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു.. പിന്നീട് ഇൻസ്പെക്ടർ വിമലിൻെറ നേതൃത്വത്തിലെത്തിയ കൂടുതൽ പോലീസുദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അതിസാഹസികമായി പ്രതിയെ കീഴടക്കുകയും ചെയ്തു.
പരിക്കുപറ്റിയ സബ് ഇൻസ്പെ്കറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാൽ തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആക്രമത്തിൽ ഇൻസ്പെക്ടർ വിമൽ, സിവിൽ പോലീസ് ഓഫീസർ അരുണിൻെറ വിരലിൻെറ അസ്ഥി ഒടിയുകയും ചെയ്തിരുന്നു. സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, അനീഷ്, പ്രദീപ്, ശിവപ്രസാദ്, റോബിൻസൺ, ഹരികൃഷ്ണൻ എന്നിവരും നാട്ടുകാരായ സുബൈർ, ഷഹ്വാൻ എന്നിവരും ചേർന്നാണ് പ്രതിയെ കീഴടക്കിയത്.
https://www.facebook.com/Malayalivartha