ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഇന്ത്യ നേരിടുന്ന പ്രധാന ഭീഷണിയെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യ നേരിടുന്നത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നംവച്ചാണ് രാഹുലിന്റെ പ്രസ്താവന. കൊളംബിയയിലെ ഇ.ഐ.എ സര്‍വകലാശാലയില്‍ നടന്ന സംവാദത്തിലായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യയുടെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
'ഇന്ത്യയില്‍ വ്യത്യസ്ത മതങ്ങളും ഭാഷകളുമുണ്ട്, ജനാധിപത്യ സംവിധാനം എല്ലാവര്‍ക്കും തുല്യഅവകാശം നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ജനാധിപത്യം തകര്‍ക്കപ്പെടുകയാണ്' രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
'1.4 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയില്‍ ഒരുപാട് സാദ്ധ്യതകളാണുള്ളത്. അതേസമയം ചൈനയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയ്ക്ക് ഒന്നിലധികം ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളുമുണ്ട്. വളരെ സങ്കീര്‍ണ്ണമായ സംവിധാനമുള്ള രാജ്യം ഒരുപാട് കാര്യങ്ങള്‍ നല്‍കും. ഇന്ത്യ മറികടക്കേണ്ട മറ്റൊരു അപകട സാദ്ധ്യത രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള വിള്ളലാണ്. ചൈന ചെയ്യുന്നത് പോലെ അളുകളെ അടിച്ചമര്‍ത്തുന്നത് ഇവിടെ അംഗീകരിക്കാനാവില്ല.
ബ്രിട്ടീഷുകാര്‍ ഒരു സൂപ്പര്‍ പവറായി ഇന്ത്യ ഭരിക്കുമ്പോള്‍ ആ സാമ്രാജ്യത്തിനെതിരെ പോരാടി 1947ല്‍ രാജ്യം സ്വാതന്ത്യം നേടിയതാണ്. കല്‍ക്കരിയില്‍ നിന്ന് പെട്രോളിലേക്കും അതിന് ശേഷം ഇലക്ട്രിക് മോട്ടോറിലേക്കുള്ള പരിവര്‍ത്തനത്തെ അഭിമുഖീകരിക്കുകയാണ് നമ്മള്‍. യു.എസ് ചൈന ശക്തികള്‍ കൂട്ടിമുട്ടുന്നതിന്റെ മദ്ധ്യത്തിലാണ് നമ്മള്‍. സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമായിട്ടും തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല. അതിന് കാരണം നമുക്ക് ഒരു ജനാധിപത്യ ഘടന ഇല്ലാത്തതിനാലാണ്' രാഹുല്‍ ഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha