ഗ്യാസ് സിലിണ്ടറിന്റെ ഹാന്റിലിനിടയില്‍ കുടുങ്ങി മൂന്നുവയസുകാരി

കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്യാസ് സിലിണ്ടറിന്റെ ഹാന്റിലിനിടയില്‍ കുടുങ്ങിയ മൂന്നുവയസുകാരിയെ രക്ഷപ്പെടുത്തി അഗ്‌നി രക്ഷാസേന. ഒറ്റപ്ലാവില വെള്ളാച്ചിറ ബിബിന്റെ മകള്‍ ആന്യാ തോമസിനെയാണ് പേരാവൂരില്‍ നിന്ന് എത്തിയ അഗ്‌നിശമനസേന സംഘം രക്ഷപ്പെടുത്തിയത്. കട്ടര്‍ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് സിലിണ്ടറിന്റെ ഹാന്റില്‍ മുറിച്ച് മാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്.
കുട്ടിയുടെ അരക്ക് താഴെ പൂര്‍ണ്ണമായും ഹാന്റിലിനുള്ളില്‍ താഴ്ന്നു പോയിരുന്നു. വീട്ടുകാരും നാട്ടുകാരും ഏറെ ശ്രമിച്ചിട്ടും കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയാതെ വന്നതോടെ പേരാവൂരിലെ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിന് ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സിഎം ജോണ്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം കെ വിനോദ്, റീനു കുയാലിന്‍, ഡിജെ റോബിന്‍, കെ എസ് രമേശ്, കെ എം അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha