ജോലിക്കാരെ കൊലപ്പെടുത്തി, വീടിന് തീയിട്ട് കുടുബത്തെയും കൊലപ്പെടുത്തി വീട്ടുടമസ്ഥന്‍ ജീവനൊടുക്കി

വീട്ടില്‍ ജോലിക്കെത്തിയ കൗമാരക്കാരെ കൊലപ്പെടുത്തിയ ശേഷം വീട്ടുടമസ്ഥന്‍ കുടുംബത്തോടൊപ്പം ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബഹൈറൈച്ചിലെ തേര്‍പാഹ ഗ്രാമത്തിലാണ് സംഭവം നടന്നത്. 45 വയസുകാരനായ വിജയ് മൗര്യ എന്ന കര്‍ഷകനാണ് ഇയാളുടെ കൃഷിയിടത്തില്‍ പണിക്കെത്തിയ കൗമാരക്കാരെ കൊലപ്പെടുത്തിയ ശേഷം 6ഉം 8ഉം വയസുള്ള തന്റെ പെണ്‍മക്കളേയും ഭാര്യയേയും വീട്ടിനുള്ളിലേക്ക് കയറ്റി വീടിന് തീയിട്ടത്.
കൃഷിയിടത്തിലെ പണികള്‍ക്കായി കര്‍ഷകന്‍ കൂട്ടിക്കൊണ്ട് വന്ന കൗമാരക്കാര്‍ നേരെത്തെ വീട്ടില്‍ പോകണമെന്ന് ആവശ്യം അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് കര്‍ഷകന്‍ കടുംകൈ ചെയ്തത്. കര്‍ഷകന് മാനസിക വൈകല്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുന്നത്. വീട്ടില്‍ നിന്നും സ്ത്രീയുടെയുംകുട്ടികളുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
പിന്നാലെ അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചപ്പോഴാണ് വീടിന് മുന്‍വശത്ത് കൗമാരക്കാരായ രണ്ട് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു മണിക്കൂര്‍ ജോലി ചെയ്തതിന് പിന്നാലെ മൂന്ന് പണിക്കാരില്‍ ഒരാളെ വിറക് കൊണ്ടുവരാന്‍ പറഞ്ഞ് അയച്ചു. ഇതിനിടെ നവരാത്രിയുടെ അവസാന ദിവസമായതിനാല്‍ നേരത്തെ വീട്ടിലേക്ക് പോകണമെന്ന് രണ്ട് കൗമാരക്കാര്‍ ചോദിച്ചതോടെ 45കാരന്‍ പ്രകോപിതനാവുകയായിരുന്നു. വിറക് ശേഖരിക്കാന്‍ പോയ കൗമാരക്കാരിലൊരാള്‍ തിരിച്ച് വന്നപ്പോളാണ് സംഭവങ്ങള്‍ കണ്ടത്. ഇതോടെ കുട്ടി സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. രക്ഷപെട്ട 15കാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ തോട്ടത്തിലെ ജോലികള്‍ തീര്‍ക്കാന്‍ വിജയ് മൗര്യ കൂലിക്ക് കൂട്ടിക്കൊണ്ട് വന്നതായിരുന്നു മൂന്ന് കൗമാരക്കാരെ.
https://www.facebook.com/Malayalivartha