റാപ്പര്‍ വേടന്റെ ഗാനം കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തേണ്ടെന്ന വാദം തള്ളി

റാപ്പര്‍ വേടന്റെ ഗാനം കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ്. ഗാനം ഉള്‍പ്പെടുത്തേണ്ടെന്ന എം.എം ബഷീര്‍ അധ്യക്ഷനായ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് തീരുമാനം. ഗാനം ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സര്‍വകലാശാല വിസിക്ക്‌റിപ്പോര്‍ട്ട് കൈമാറിയെന്ന് മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം അജിത് പറഞ്ഞു.
'വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം' എന്ന ഗാനമാണ് മലയാളം സിലബസില്‍ ഉള്‍പ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗം വിസിക്ക് പരാതി നല്‍കിയിരുന്നു. വേടന്റെ പാട്ടിന് ആശയപരമായ ഇഴയടുപ്പമില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് തള്ളിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























