എനിക്ക് പേടിയാ സാറേ...എന്റെ പേര് പുറത്ത് പറയല്ലെ ; ബമ്പറടിച്ച ഭാഗ്യവതി ഭയത്തില്‍ ; ഓണം ബമ്പറില്‍ കോളടിച്ചത് പെണ്ണുങ്ങള്‍

എന്നെ ആര്‍ക്കും കാണിച്ച് കൊടുക്കല്ലെ. ഓണം ബമ്പര്‍ അടിച്ച ഭാഗ്യശാലി ഏജന്റിനോട് പറഞ്ഞത് ഇങ്ങനെയാണത്രെ. എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. കിടന്നുറങ്ങാന്‍ പറ്റില്ലെന്നാണ് പറയുന്നതെന്ന് ലോട്ടറി ഏജന്റ് ലതീഷിന്റെ വെളിപ്പെടുത്തല്‍. മണിക്കൂറുകളായ് കേരളം മുഴുവന്‍ ആ ഭാഗ്യശാലിയെ ഒന്ന് കാണാന്‍ തിടുക്കപ്പെടുന്നു. എന്നാല്‍ ലോട്ടറി അടിച്ചയാള്‍ക്ക് പുറത്തേക്ക് വരാന്‍ ഭയം. ചുറ്റും ആള് കൂടുമെന്ന ഭയത്തില്‍ വീട് പൂട്ടി മറ്റെവിടേക്കോ മാറിയിരിക്കുകയാണ് അവര്‍. ലോട്ടറി അടിച്ചത് ഭാഗ്യവാനല്ല ഭാഗ്യവതിക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇത്തവണത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ വലിയ സന്തോഷമാണ് തോന്നുന്നത്. കാരണം പാവപ്പെട്ട വീട്ടിലെ ദിവസക്കൂലിക്ക് ജോലിക്ക് പോകുന്ന ഒരു വീട്ടമ്മയുടെ കൈകളിലേക്കാണ് ആ ഭാഗ്യം എത്തിയത്. അര്‍ഹിച്ച കരങ്ങളിലേക്ക് സമ്മാനവും സഹായവും എത്തുമ്പോഴാണല്ലോ സന്തോഷം ഇരട്ടിയാകുന്നത്.
25 കോടിയുടെ ബമ്പര്‍ അടിച്ച ഭാഗ്യശാലി കാണാമറയത്ത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നാണ് അവര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. രഹസ്യമായിത്തന്നെ ഇക്കാര്യം സൂക്ഷിക്കണമെന്ന് പറയുന്നതായി ലോട്ടറി ഏജന്റ് ലതീഷ് പറയുന്നു. ഇവര്‍ മാധ്യമങ്ങളെ കാണുമെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് വേണ്ടായെന്ന് വെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് മുമ്പ് ലോട്ടറി അടിച്ചവരുടെ അനുഭവങ്ങള്‍ യൂട്യൂബിലൊക്കെ കാണാം. അതൊക്കെ കേട്ട് അവര് പേടിച്ചിരിക്കുകയാണ്. അവര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ലെന്നാണ് അവര് പറയുന്നത്. എങ്ങനെ അവതരിപ്പിക്കുമെന്ന് അറിയില്ല. അവരെ കണ്ട് കൈ കൊടുക്കുക എന്നതല്ലാതെ മറ്റൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല' ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് പറഞ്ഞു. ആരൂല്ലാത്ത കുടുംബമാണ്. അവരെ കുഴപ്പത്തിലാക്കരുത്. എന്നെയും കുഴപ്പത്തിലാക്കരുത്. ഞാന്‍ ഇത് വിറ്റാണ് താമസിക്കുന്നത് ലതീഷ് പറഞ്ഞു. ഈ ആള്‍ക്കൂട്ടം ഒക്കെ കണ്ടാല്‍ അവര് ഈ നാട്ടില്‍ നിന്ന് തന്നെ പോകും. നാളെയോ മറ്റന്നാളോ ആയി അവര്‍ ബാങ്കില്‍ കൊണ്ടുപോയി കൊടുക്കും. കൂടുതല്‍ കാര്യം തനിക്കറിയില്ലെന്ന് ലതീഷ് പറഞ്ഞു.
നെട്ടൂര്‍ സ്വദേശിനിക്കാണ് ബമ്പര്‍ അടിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രിയോടെ ടിക്കറ്റിന്റെ ഫോട്ടോ കടയുടമയുടെ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ചില ആളുകളോടും ലോട്ടറി അടിച്ച കാര്യം ഇവര്‍ നേരിട്ടല്ലാതെ സമ്മതിക്കുകയും ചെയ്തിരുന്നു. രാവിലെ ഇവരുടെ വീട്ടിലേക്ക് ലോട്ടറി ഉടമയുടെ സുഹൃത്തുക്കള്‍ ചെന്നപ്പോഴാണ് വീട് പൂട്ടി ഇവര്‍ മകളുടെ വീട്ടിലേക്ക് മാറിയ വിവരമറിഞ്ഞത്. ഈ വിവരം പുറത്തുപറയാന്‍ ആഗ്രഹമില്ലെന്നാണ് ഇവര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. വിവരം രഹസ്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് തന്നെ തിരുവോണ ബമ്പര്‍ ആര്‍ക്കാണ് എന്ന വിവരം ഒരു 'ഭാഗ്യശാലി' എന്നതില്‍ രഹസ്യമായി ഒരുപക്ഷെ ഒതുങ്ങിയേക്കും.
ഇന്നലെ മുതല്‍ ഏജന്റ് ലതീഷിന്റെ പിന്നാലെ തന്നെയായിരുന്നു മാധ്യമങ്ങളും ചില യൂട്യൂബര്‍മാരുമൊക്കെ. '12 മണിയാകും വരെ ഒന്ന് ക്ഷമിക്ക്. പന്ത്രണ്ട് മണിക്ക് അവര്‍ പറയും. ടിക്കറ്റ് എടുക്കുന്ന ആളല്ല. പാവപ്പെട്ട ആള്‍ക്കാരാണ്. എന്തായാലും സസ്‌പെന്‍സ് ഒഴിവാക്കിക്കിട്ടും. അതുവരെ ക്ഷമിക്ക്' തന്നെ പൊതിഞ്ഞവരോട് ലതീഷ് പറഞ്ഞു. പിന്നീടാണ് അവര്‍ക്ക് ആരുടെ മുന്നിേക്കും വരാന്‍ താല്പ്യമില്ലെനന്ും നേരിട്ട് ബാങ്കിനെയേ സമീപിക്കുവെന്നും അറിയിച്ചത്. മറ്റൊരും കൊണ്ടല്ല അഴര്‍ ശരിക്കും പേടിച്ചിരിക്കുകയാണെന്നും ലതീഷ് വ്യക്തമാക്കി. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സാധാരണക്കാരിയായ നെട്ടൂരുകാരിയായ സ്ത്രീയ്ക്കാണ് ഭാഗ്യം അടിച്ചിരിക്കുന്നതെന്നാണ് വിവരം. മാധ്യമങ്ങളും ആളുകളും ഒക്കെ കൂടെ നിന്ന നേരത്ത് ഭാഗ്യവതി കടയുടെ അടുത്തെത്തി തിരിച്ചു പോയിരുന്നു എന്ന വിവരവും ഉണ്ട്. വിവരങ്ങളൊക്കെ തേടിയ ശേഷമാണ് പോയതെന്നാണ് റിപ്പോര്‍ട്ട്. സ്വന്തമായി പേര് വെളിപ്പെടുത്താത്തതിനാല്‍ തന്നെ ഏജന്റിന് ഇക്കാര്യം പറയാനും ബുദ്ധിമുട്ടുണ്ട്.
TH 577825 എന്ന നമ്പറിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി എറണാകുളം നെട്ടൂരില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 25 കോടിയില്‍ പത്ത് ശതമാനമാണ് ലതീഷിന് ലഭിക്കുക. കഴിഞ്ഞ 30 വര്‍ഷമായി ലോട്ടറി കച്ചവടം ചെയ്യുന്ന തനിക്ക് ലഭിച്ച മഹാഭാഗ്യമാണിത്. മലയാളികളാണ് തന്റെ കൂടുതല്‍ കസ്റ്റമറര്‍മാരെന്നും ഇടയ്ക്ക് ഹിന്ദിക്കാര്‍ ടിക്കറ്റ് എടുക്കാറുണ്ടെന്നും ലതീഷ് പറഞ്ഞു. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ബമ്പറിടിച്ച ഭാഗ്യവതിയുടെ ജീവിതം ഇനിയങ്ങോട്ട് കളറാകട്ടെ. കിട്ടുന്ന തുക നല്ലരീതിയില്‍ വിനിയോഗിക്കാന്‍ അവര്‍ക്ക് കഴിയട്ടെ. അര്‍ഹിച്ച കരങ്ങളിലേക്ക് തന്നെ അത് എത്തിയതില്‍ മലയാളികള്‍ക്കും സന്തോഷം. ശരിയാണ് ആ ഭാഗ്യവതി ആരാണെന്ന് പുറംലോകം അറിയാതെ തന്നെ ഇരിക്കട്ടെ. അല്ലെങ്കില്‍ ചാനലുകാരും യൂ ട്യൂര്‍മാരും അവരെ പൊതിയും അവരുടെ സന്തോഷവും സമാധാനവും അതോടെ തീരും. എന്റെ വിവരങ്ങള്‍ ആരോടും പറയണ്ടെന്ന് അവര്‍ തന്നെ ഏജന്റിനോട് പറഞ്ഞതും ഭയന്നിട്ട് തന്നെയാണ്. മുന്‍പ് ബമ്പറിടച്ചവര്‍ക്കും വലിയ ദുരിതങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. ലോട്ടറി അടിച്ച സന്തോഷത്തേക്കാള്‍ അവര്‍ക്ക് വേവലാതിയും ഭയവുമാണ് ഉണ്ടായത്. എത്രയോ ദിവസങ്ങള്‍ മാധ്യമങ്ങള്‍ അവരുടെ പിന്നാലെ കൂടി. യൂട്യൂബര്‍മാരും അവരെ വിട്ടില്ല. 2023ല്‍ ബമ്പറടിച്ച അനൂപിനും വീട് മാറേണ്ട അവസ്ഥയാണ് ഉണ്ടായത്. അന്ന് ആ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഒരു ഗതിയും പരഗതിയും ഇല്ലാതെ കിടന്നവനൊക്കെ ലോട്ടറി അടിച്ചപ്പോള്‍ വല്യ അഹങ്കാരം തുടങ്ങിയെന്ന കമന്റുകളാണ് നിറഞ്ഞത്. അവര്‍ എന്ത് മാനസികാവസ്ഥയിലൂടെയൊക്കെയാണ് ടന്ന് പോകുന്നത് ദിവസവും പരിചയമില്ലാത്തെ കുറേ ആള്‍ക്കാര്‍ കാണാന്‍ ചെല്ലുക. സഹായങ്ങള്‍ ചോദിക്കുക. ഇത്ര വലിയ തുക എന്ത് ചെയ്യണമെന്ന് അവര്‍ക്കൊന്ന് ആലോചിക്കാനോ ലോടട്‌റി അടിച്ച സന്തോഷം കുടുംബത്തോടൊപ്പം പങ്കിടാനോ കഴിയാത്ത അവരുടെ അവസ്ഥകള്‍ മനസിലാക്കാതെ പോകുകയാണ്. 15 കോടിയൊക്കെ കൈയ്യില്‍ കിട്ടുകയ എന്ന് പറയുമ്പോള്‍ സാധാരണക്കാരന്റെ കിളി പോകില്ലെ. കൃത്യമായ ഒരു പ്ലാനിങ് ഉണ്ടാക്കാനുള്ള സമയം പോലും കൊടുക്കാതെ അവരെ പൊതിഞ്ഞാല്‍ അവരുടെ സമാധാനം പോകില്ലെ. അതുകൊണ്ട് ഈ വീട്ടമ്മയെ ആരും തിരിച്ചറിയാതെ ഇരിക്കട്ടെ. അവര്‍ സമാധാനത്തോടെ ജീവിക്കട്ടെ.
ഇത്തവണത്തെ ഓണം ബമ്പറില്‍ ഭാഗ്യശാലികളെല്ലാം സ്ത്രീകള്‍. 25 കോടി തൂക്കിയത് നെട്ടൂര്‍ സ്വദേശിനിയാണ്. അതിന്റെ കൂടെ ഇരട്ടി മധുരമായ് ഓണം ബമ്പറിന്റെ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ തേടിയെത്തിയത് കുടുംബശ്രീ അംഗങ്ങളെ. അഞ്ചുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് മൂന്നാം സമ്മാനം ലഭിച്ചത്. കോട്ടയം പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീയിലെ അംഗങ്ങളായ കീരിയാനിക്കല്‍ സൗമ്യ സുജീവ്, കോട്ടൂക്കുന്നേല്‍ ഉഷാ മോഹനന്‍, ഓലിക്കല്‍ സാലി സാബു, കുമ്പളന്താനത്തില്‍ ഉഷാ സാബു എന്നിവര്‍ ചേര്‍ന്നെടുത്ത TH 668650 നമ്പര്‍ ടിക്കറ്റിനാണ് 50 ലക്ഷം ലഭിച്ചത്. നൂറ് രൂപ വീതം പിരിവെടുത്ത് പൂഞ്ഞാര്‍ സ്വദേശി മനോജിന്റെ പക്കല്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്ക് പൂഞ്ഞാര്‍ ശാഖയില്‍ ഏല്‍പ്പിച്ചു. ഓണം ബമ്പറില്‍ ഒന്നാം സമ്മാനമായി കിട്ടുന്നത് 15.75 കോടി രൂപയാണ്. 25 കോടിയില്‍ 2.5 കോടി ഏജന്‍സി കമ്മിഷനാണ്. കേന്ദ്രസര്‍ക്കാരിന് 6.75 കോടി ആദായനികുതി നല്‍കണം. ടിക്കറ്റൊന്നിന് 56 രൂപ വച്ച് കേന്ദ്രത്തിനും കേരളത്തിനും ജി.എസ്.ടി കിട്ടും. ഇത്തവണ 75 ലക്ഷം ടിക്കറ്റാണ് വിറ്റത്. 40.32 കോടി വീതമാവും ജി.എസ്.ടി കിട്ടുക. മറ്റ് സമ്മാനങ്ങള്‍ക്കുള്ള നികുതിയായി 15 കോടിയും കിട്ടും.
ഓണം ബമ്പര്‍ അടിച്ചില്ലെങ്കില്‍ വിഷമിക്കണ്ട 12 കോടി ഒന്നാം സമ്മാനവുമായ് പൂജ ബമ്പര്‍ എത്തിയിട്ടുണ്ട്. ലോട്ടറി എടുക്കാന്‍ പ്രേരിപ്പിക്കുകയല്ല കേട്ടോ. സ്ഥിരം ലോട്ടറി എടുക്കുന്നവരൊക്കെ ഉണ്ടല്ലോ. ഭാഗ്യം പരീക്ഷിക്കുന്നവര്‍ എത്ര മനുഷ്യരാണ്. ലോട്ടറി എടുത്ത് നന്നായവരും നശിച്ചുപോയവരുമൊക്കെയുണ്ട്. അതിന്റെ എത്രയോ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിരിക്കുന്നു. എങ്കിലും പറയട്ടെ കുടുംബത്തിന്റെ ചെലവുകള്‍ എല്ലാം കഴിഞ്ഞ് മാത്രമേ ലോട്ടറി പോലുള്ള പരിപാടികള്‍ നോക്കാവൂ. കുടുംബ ചെലവിനുള്ള കാശും കൂടി എടുത്ത് ലോട്ടറി എടുക്കാന്‍ നില്‍ക്കരുത്. ഇത് ഒരപേക്ഷയാണ്. ഒന്നാം സമ്മാനമായി 12 കോടി രൂപ ലഭിക്കുന്ന കേരള ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പറിന്റെ പ്രകാശനം നടന്നു. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഇന്ന് ഉച്ചയ്ക്ക് നടന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആന്റണി രാജു എംഎല്‍എ അദ്ധ്യക്ഷനായിരിന്നു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ജോയിന്റ് ഡയറക്ടറായ മായ എന്‍. പിള്ള, രാജ്കപൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ടിക്കറ്റിന് 300 രൂപ വിലയുള്ള പൂജാ ബമ്പര്‍ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്. നവംബര്‍ 22ന് ഉച്ചയ്ക്ക് 2നാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക്. നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്. ഇന്നായിരുന്നു ഓണം ബമ്പര്‍ നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് TH 577825 എന്ന ടിക്കറ്റിനാണ്. ഭാഗ്യവാന്‍ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല.
https://www.facebook.com/Malayalivartha