കണ്ണൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു

ക്ലാസ്സില്‍ എത്തിയതിന് പിന്നാലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ ചെമ്പേരിയിയിലായിരുന്നു സംഭവം. നെല്ലിക്കംപൊയില്‍ കാരാമയില്‍ ചാക്കോച്ചന്റെ മകള്‍ അല്‍ഫോന്‍സ ജേക്കബ് (19) ആണ് മരിച്ചത്. ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയായിരുന്നു അല്‍ഫോന്‍സ.
പതിവ് പോലെ ക്ലാസ്സില്‍ എത്തിയതിന് പിന്നാലെ വിദ്യാര്‍ഥിനി പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അധ്യാപകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ സൈബര്‍ സെക്യൂരിറ്റി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അല്‍ഫോന്‍സ.
https://www.facebook.com/Malayalivartha