യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ കുഴഞ്ഞു വീണു; മദീനയിലേക്കുള്ള വിമാനത്തിന് തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് സൗദി അറേബ്യയിലെ മദീനയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരന്‍ കുഴഞ്ഞ് വീണു.
മദീനയിലേക്ക് സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യുവാവിന് അടിയന്തരമായി ചികിത്‌ലസ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അടിയന്തര ലാന്‍ഡിംഗ് വേണ്ടിവന്നതെന്നാണ് വിവരം.
ബോധരഹിതനായ യുവാവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. യാത്രക്കാരനെക്കുറിച്ചോ ഇയാളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.
https://www.facebook.com/Malayalivartha