തൊടുപുഴയില്‍ കാര്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടു മരണം

തൊടുപുഴയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വെങ്ങല്ലൂര്‍ കരടിപ്പറമ്പില്‍ ആമിന ബീവി (58), കൊച്ചുമകള്‍ മിഷേല്‍ മറിയം (4 മാസം ) എന്നിവരാണ് മരിച്ചത്. തൊടുപുഴ പുളിയന്‍മല സംസ്ഥാനപാതയില്‍ വൈകിട്ട് 4.45 നായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കെ എസ് ഷാമോന്‍, ഭാര്യ ഹസീന (29), ഇവരുടെ മകള്‍ നാലുവയസുള്ള ഐഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഷാമോന്‍ ഹസീന ദമ്പതികളുടെ മകളാണ് മിഷേല്‍ മറിയം. ഷാമോന്റെ അമ്മയാണ് മരിച്ച അമീനബീവി. വെള്ളത്തൂവല്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ഷാമോന്‍. തൊടുപുഴ ഭാഗത്തേക്ക് വന്ന കാര്‍ ശങ്കരപ്പിള്ളി പാലത്തിന് സമീപം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചതിനു ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമീന ബീവിയേയും, മിഷേല്‍ മറിയത്തിനേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
https://www.facebook.com/Malayalivartha