അടിമാലിയിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പരാതി

ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പ് എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് ഉള്‍പ്പെടെ പ്രത്യേകസഘം പരിശോധ നടത്തി. രണ്ട് ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടിമാലിയില്‍ ഇടവിട്ട് മഴ തുടരുകയാണ് നിലവില്‍. അടിമാലി ലക്ഷംവീട് ഉന്നതിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ ആണ് കാരണം കണ്ടെത്താനുള്ള പരിശോധന.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അശാസ്ത്രീയ മണ്ണെടുപ്പ് എന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. ദേവികുളം തഹസില്‍ദാര്‍ നേതൃത്വത്തില്‍ തദ്ദേശം, ജിയോളജി, ദുരന്തനിവാരണം, ദേശീയപാത, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളും, മണ്ണിന്റെ ഘടനയില്‍ ഉണ്ടായ മാറ്റങ്ങളുമാണ് പരിശോധിക്കുന്നത്.
വിശദ പരിശോധന നടത്തി നാല് ദിവസത്തിനുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ഇതിനുശേഷം ആയിരിക്കും തുടര്‍ നടപടികള്‍. ജില്ലയിലെ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് അടിമാലി ഉള്‍പ്പെടെയുള്ള പ്രദേശം. ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയക്കും എന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു. ബിജുവിന്റെ മരണത്തില്‍ അടിമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























