കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി

കാസര്‍ക്കോട് കുമ്പളയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലാണ് വന്‍ പൊട്ടിത്തെറിയുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം.
ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. ഉഗ്ര ശബ്ദത്തോടെ ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് സ്ഥാലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുന്നു. പരിക്കേറ്റവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്.
https://www.facebook.com/Malayalivartha
























