തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

സ്‌കൂള്‍ കായികമേളയുടെ സമാപന ദിവസമായ നാളെ ഉച്ചയ്ക്ക് ശേഷം (28.10.2025) തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒളിമ്പിക്‌സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 21 നാണ് ആരഭിച്ചത്. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന സ്‌കൂള്‍ അത്!ലറ്റിക് മീറ്റിലെ ചാന്പ്യന്‍മാരെ നാളെയറയാം. അവസാന ദിവസത്തെ പതിനാറ് ഫൈനലുകള്‍ ശേഷിക്കേ 190 പോയിന്റുമായി നിലവിലെ ചാന്പ്യന്‍മാരായ മലപ്പുറമാണ് ഒന്നാംസ്ഥാനത്ത്. 167 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. സ്‌കൂളുകളില്‍ മലപ്പുറം ഐഡിയല്‍ കടകശേരിയും ഓവറോള്‍ ചാന്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരവും കിരീടം ഉറപ്പിച്ചു. 400 മീറ്റര്‍ ഫൈനലുകളും 4ത100 മീറ്റര്‍ റിലേയുമാണ് അവസാന ദിവസത്തെ പ്രധാന മത്സരങ്ങള്‍. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് സമാപന ചടങ്ങുകള്‍ തുടങ്ങും.
https://www.facebook.com/Malayalivartha
























