അയ്യപ്പന്റെ ഒരു തരി സ്വര്‍ണം കട്ടെടുക്കാന്‍ പാടില്ല: എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍

ശബരിമല സ്വര്‍ണ്ണപാളി വിവാദ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ ദേവസ്വം കമ്മിഷണറുമായ എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് എസ്‌ഐടി എല്ലാം പരിശോധിച്ച് ആരൊക്കെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആരെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. ആര് അറസ്റ്റില്‍ ആയാലും പ്രശ്‌നം ഇല്ല. അയ്യപ്പന്റെ ഒരു തരി സ്വര്‍ണം കട്ടെടുക്കാന്‍ പാടില്ല.
ഒരാള്‍ക്ക് വേണ്ടിയും ഒരു അര വര്‍ത്തമാനവും പറയില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഹൈക്കോടതിയുടെ കീഴിലുള്ള എസ്‌ഐടിയെ തള്ളിപ്പറഞ്ഞ രാജീവചന്ദ്രശേഖറിനും എം വി ഗോവിന്ദന്‍ മറുപടി പറഞ്ഞു. ഹൈക്കോടതി നിയമിച്ച ഉദ്യോഗസ്ഥരെ തള്ളിപ്പറയുന്നത് അവര്‍ക്ക് സംരക്ഷിക്കാന്‍ ആളുകള്‍ ഉള്ളതുകൊണ്ടാണ്. എന്തൊക്കെയോ മൂടിവെക്കാന്‍ വേണ്ടിയാണ് വേറെ അന്വേഷണ ഏജന്‍സി വേണമെന്ന് ബിജെപി പറയുന്നത് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























