ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തിലും 67 ശതമാനത്തിന് മുകളിലാണ് പോളിംഗ്. പോളിംഗ് ശതമാനം ഉയര്‍ന്നത് ജയ സാധ്യത വര്‍ദ്ധിപ്പിച്ചതായി ഇരു മുന്നണികളും അവകാശപ്പെട്ടു. ഗ്രാമീണ മേഖലകളില്‍ മികച്ച പോളിഗ് രേഖപ്പെടുത്തിയതാണ് പോളിംഗ് ശതമാനം ഉയരാന്‍ കാരണം. സ്ത്രീ വോട്ടര്‍മാര്‍ ഇത്തവണയും വോട്ടെടുപ്പില്‍ സജീവമായി പങ്കെടുത്തു. അരാരിയയില്‍ ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായത് ഒഴിച്ചാല്‍ കാര്യമായ അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
വോട്ടര്‍ പട്ടികയില്‍ നിന്ന് അകാരണമായി പേരുവെട്ടിയെന്ന് പൂര്‍ണിയയിലെ പ്രാണ്‍പട്ടിയുള്ള നാട്ടുകാര്‍ പരാതിപ്പെട്ടു. ഡല്‍ഹിയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് വോട്ടിംഗ് നടന്നത്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ അഞ്ചുമണിയോടെ പോളിംഗ് അവസാനിച്ചു. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. പോളിംഗ് ശതമാനം ഉയര്‍ന്നത് സര്‍ക്കാര്‍ അനുകൂല തരംഗമാണെന്ന് ബിജെപി അവകാശപ്പെട്ടു. മാറ്റത്തിന്റെ കാറ്റാണ് വീശുന്നതെന്ന് ആര്‍ജെഡി.
https://www.facebook.com/Malayalivartha
























