ബിഹാര്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്:ബിഹാറില്‍ എന്‍ഡിഎയ്ക്ക് അനുകൂല റിപ്പോര്‍ട്ട്

ബിഹാറില്‍ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയ്ക്ക് അധികാരത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സിന്റെ സര്‍വ്വേ പ്രകാരം ബിഹാറില്‍ എന്‍ഡിഎയ്ക്ക് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎക്ക് 46.2% വോട്ടുകള്‍ ലഭിക്കുമെന്നും 133159 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്നുമാണ് പ്രവചിക്കുന്നത്.
മഹാസഖ്യം 37.9% വോട്ടുകള്‍ നേടുമെന്നും 75101 സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം. ജന്‍ സുരാജ് പാര്‍ട്ടി 9.7% വോട്ടുകളും 05 സീറ്റുകളും നേടുമെന്നും പീപ്പിള്‍സ് പള്‍സിന്റെ സര്‍വ്വേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങള്‍ താല്പര്യപ്പെടുന്നത് തേജസ്വി യാദവിനെയാണെന്നും സര്‍വ്വേയില്‍ പറയുന്നു. മാട്രിസ് സര്‍വ്വേ പ്രകാരം എന്‍ഡിഎ 147167 സീറ്റുകള്‍ നേടുമെന്നും ഇന്ത്യ സഖ്യം 7090 വരെ സീറ്റുകളും മറ്റുള്ളവര്‍ 26 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു. ന്യൂസ് 18 മെഗാ പോള്‍ പ്രകാരം എന്‍ഡിഎ 60 70 വരെ സീറ്റുകളും ഇന്ത്യ 45 55 വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.
https://www.facebook.com/Malayalivartha
























