മയക്കുമരുന്ന് കടത്തുകാരി റോമ ആരിഫ് ഷെയ്ഖ് അറസ്റ്റില്‍

മയക്കുമരുന്ന് ശൃംഖലയുടെ പ്രധാന കണ്ണി റോമ ആരിഫ് ഷെയ്ഖ് എന്ന 'പഗ്ലി' (37) പിടിയില്‍. മെഫെഡ്രോണ്‍ (എംഡി) കടത്തിയ കേസില്‍ മുംബയിലെ ആന്റിനാര്‍ക്കോട്ടിക്‌സ് സെല്‍ ആണ് ഇവരെ പിടികൂടി ഒരു വര്‍ഷത്തേക്ക് ജയിലിലേക്ക് മാറ്റിയത്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ് ) നിയമപ്രകാരം എട്ട് കേസുകള്‍ നിലവില്‍ റോമയ്‌ക്കെതിരെയുണ്ട്. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയുടെ പ്രധാന കണ്ണിയാണ് റോമയെന്നും അന്വേഷണസംഘം കണ്ടെത്തി.
നേരത്തെ റോമയ്‌ക്കെതിരെ കരുതല്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ജയില്‍ മോചിതയായ ഉടന്‍ തന്നെ റോമ വീണ്ടും മയക്കുമരുന്ന് കച്ചവടം പുനഃരാരംഭിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ആന്റിനാര്‍ക്കോട്ടിക്‌സ് സെല്‍ (എഎന്‍സി) മയക്കുമരുന്ന് കള്ളക്കടത്ത് തടയല്‍ നിയമ പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ട് മുംബയ് പൊലീസ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചതോടെ ചൊവ്വാഴ്ചയാണ് റോമയ്ക്ക് തടങ്കല്‍ ഉത്തരവ് നല്‍കുകയും മഹാരാഷ്ട്രയിലെ കോലാപൂര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തത്.
https://www.facebook.com/Malayalivartha
























