ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേര്‍ ആക്രമണമെന്ന് എന്‍ഐഎ

ഇന്നലെ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേര്‍ ആക്രമണം ആണെന്ന് എന്‍ഐഎ. സ്ഥലത്ത് ഫോറെന്‍സിക്ക് സംഘമെത്തി പരിശോധനകള്‍ തുടരുകയാണ്. കൂടുതല്‍ സൈനികരെ കൂടി സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ഡോക്ടര്‍ ഷഹീന്‍, ഡോക്ടര്‍ മുസമ്മില്‍, ഡല്‍ഹി സ്‌ഫോടനത്തിന് പിന്നിലെ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നിവര്‍ ജോലി ചെയ്തിരുന്ന ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ഡല്‍ഹി പൊലീസും പരിശോധന നടത്തുന്നു. ഇവിടെ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തു. വെള്ളകോളര്‍ ഭീകര സംഘത്തിന്റ പ്രധാന ആസൂത്രകന്‍ ശ്രീനഗര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ മുന്‍ ഫാര്‍മസിസ്റ്റ് മൗലവി ഇര്‍ഫാനെന്ന് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.
ഹരിയാന രജിസ്‌ട്രേഷനിലുള്ള ഐട്വന്റി കാറാണ് ഇന്നലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത്. 2014 മാര്‍ച്ചില്‍ ഗുരുഗ്രാം സ്വദേശി വാങ്ങിയ കാര്‍ പലവട്ടം കൈമാറിയാണ് കഴിഞ്ഞ ദിവസം ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ കയ്യിലെത്തിയത്. ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെ കാര്‍ മൂന്ന് മണിക്കൂര്‍ സമയമാണ് ചെങ്കോട്ടയ്ക്ക് സമീപം പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടത്. അതേസമയം, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 8 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. പരുക്കേറ്റ് ചികിത്സയിലുള്ളത് മുപ്പതിലേറെ പേരാണ്.ഇവരില്‍ ആറ് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
https://www.facebook.com/Malayalivartha
























