ഓടുന്ന ട്രെയിനില്‍ നിന്ന് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ സംഭവം: റെയില്‍വേ കോച്ച് അറ്റന്‍ഡന്റിനെ പിരിച്ചുവിട്ടു

ഓടുന്ന ട്രെയിനില്‍ നിന്ന് മാലിന്യക്കൂട ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതിന്റെ വീഡിയോ വൈറലായതോടെ ഇന്ത്യന്‍ റെയില്‍വേയിലെ കോച്ച് അറ്റന്‍ഡന്റിന്റെ പണി തെറിച്ചു. റെയില്‍വേയിലെ വൃത്തി മാലിന്യ നിര്‍മാര്‍ജന രീതികളെക്കുറിച്ച് വലിയ ചര്‍ച്ചയ്ക്കാണ് വീഡിയോ വഴിവച്ചത്. സീല്‍ഡാഅജ്മീര്‍ എക്‌സ്പ്രസ് (12987) ട്രെയിനിനകത്തായിരുന്നു സംഭവം. ഇന്‍സ്റ്റാഗ്രാമില്‍ അഭിഷേക് സിംഗ് പാര്‍മര്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്.
കാണ്‍പൂരില്‍ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്തിരുന്ന സിംഗ്, അറ്റന്‍ഡന്റിനെ തടയാന്‍ ശ്രമിച്ചെങ്കിലും, 'ഇത് വീട്ടിലേക്ക് കൊണ്ടുപോകണോ?' എന്ന് മറുപടി പറഞ്ഞ് അദ്ദേഹം വീണ്ടും മാലിന്യം വലിച്ചെറിഞ്ഞു. അറ്റന്‍ഡന്റ് സഞ്ജയ് സിംഗായിരുന്നു ഇങ്ങനെ ചെയ്തതെന്ന് വീഡിയോയില്‍ നിന്ന് തിരിച്ചറിഞ്ഞു. വീഡിയോ വൈറലായതോടെ അറ്റന്‍ഡന്റിനെതിരെ നടപടിയെടുത്തതായി റെയില്‍വേ അറിയിച്ചു. കരാര്‍ ജീവനക്കാരനായ സഞ്ജയ് സിംഗിനെ ഉടന്‍ പിരിച്ചുവിട്ടെന്നാണ് റെയില്‍വേ അറിയിച്ചത്.
നവംബര്‍ 4 ന് സീല്‍ഡാ അജ്മീര്‍ എക്‌സ്പ്രസ് (12987) ട്രെയിനിലാണ് സംഭവം നടന്നത്. അഭിഷേക് സിംഗ് പാര്‍മറെന്നയാളാണ് റെയില്‍വേ ജീവനക്കാരന്‍ തന്നെ മാലിന്യം വലിച്ചെറിയുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കാണ്‍പൂരില്‍ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്തിരുന്ന സിംഗ്, അറ്റന്‍ഡന്റിനെ തടയാന്‍ ശ്രമിച്ചെങ്കിലും, 'ഇത് വീട്ടിലേക്ക് കൊണ്ടുപോകണോ?' എന്ന് മറുപടി പറഞ്ഞ് അദ്ദേഹം വീണ്ടും മാലിന്യം വലിച്ചെറിയുകയായിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ പിന്നാലെ റെയില്‍വേ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു. 'ട്രെയിന്‍ നമ്പര്‍ 12987 ല്‍ ട്രാക്കിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് സംബന്ധിച്ച പരാതി ഗൗരവമായി പരിശോധിച്ചെന്നും കരാര്‍ ജീവനക്കാരനായ സഞ്ജയ് സിംഗിനെ ഉടന്‍ പിരിച്ചുവിട്ടെന്നുമാണ് ഉത്തരമേഖലാ റെയില്‍വേ അറിയിച്ചത്.
https://www.facebook.com/Malayalivartha
























