വീട്ടില്‍ ഒറ്റക്കായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധു അറസ്റ്റില്‍

കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധു പൊലീസ് പിടിയില്‍. ബേക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. ഈ സമയത്താണ് ബന്ധു വീട്ടിലേക്ക് എത്തുന്നത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ കയറി പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഭയന്ന പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി ആണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. പിന്നീട് മാതാപിതാക്കള്‍ എത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുവിനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha





















