കോതാട് കാണാതായ യുവാവ് പുഴയില്‍ ചാടിയതായി സംശയം

എറണാകുളം കോതാട് പാലത്തിനരികില്‍ ബൈക്കും ചെരുപ്പും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.പാലത്തില്‍ നിന്നും യുവാവ് പുഴയില്‍ ചാടിയതായി സംശയം. ഇടയക്കുന്ന് സ്വദേശിയായ ആഷിഖിനു (25) വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്. ശനിയാഴ്ച അര്‍ദ്ധരാത്രി മുതലാണ് യുവാവിനെ കാണാതായത്. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ യുവാവിനായി അഗ്‌നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ദ്ധരും പുഴയില്‍ തെരച്ചില്‍ തൂടരുകയാണ്.
ശനിയാഴ്ച 12 മണിവരെ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. രാത്രി മൂന്നുമണിയായിട്ടും ആഷിഖ് വീട്ടില്‍ എത്താതായതോടെ അമ്മ മറ്റുള്ളവരെ വിവരമറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോതാട് പാലത്തിനരികില്‍ യുവാവിന്റെ ബൈക്ക്, ചെരുപ്പ്, ഹെല്‍മെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തിയത്. അര്‍ദ്ധരാത്രിയില്‍ പുഴയില്‍ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടെന്ന് സമീപവാസികളും പറഞ്ഞു. ഇതോടെയാണ് യുവാവിനായി തെരച്ചില്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha





















