പാലക്കാട്ട് മദ്യം നല്‍കി ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അദ്ധ്യാപകന്‍ പിടിയില്‍

മദ്യം നല്‍കി ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അദ്ധ്യാപകന്‍ പിടിയില്‍. പാലക്കാട് മലമ്പുഴ യുപി സ്‌കൂള്‍ അദ്ധ്യാപകന്‍ അനിലാണ് പിടിയിലായത്. ഇക്കഴിഞ്ഞ നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്.
എസ്‌സി വിഭാഗത്തില്‍പെട്ട കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കിയശേഷം പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha





















