മുഖ്യമന്ത്രിയെ രക്ഷിച്ചത് ചെന്നിത്തല സോണിയയുടെ ദൂത് അനുഗ്രഹമായി പാളിയത് വൻ പ്ലാൻ

മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മില്‍ ജിഎന്‍എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒടിസി പ്ലാറ്റ്‌ഫോം സ്ഥാപനത്തെ കുറിച്ച് തർക്കിക്കുന്നതിനിടയിൽ ചില സ്ഥാപിത താല്പര്യക്കാർ മുഖ്യമന്ത്രിയെ അഴിമതിയിൽ കുരുക്കാൻ ശ്രമിച്ചതായി വിവരങ്ങൾ പുറത്തുവരുന്നു. ഒരു സ്വകാര്യ കമ്പനിയിൽ നിന്നുംവൈദ്യുതി വാങ്ങി മുഖ്യമന്ത്രിയെ അഴിമതിയിൽകുരുക്കുകയായിരുന്നു ലക്ഷ്യം. ഇതിൽ നിന്നും മുഖമന്ത്രിയെ രക്ഷിക്കാൻ വൈദ്യുതി മന്ത്രി ശ്രമിച്ചു. എന്നാൽ തത്പരകക്ഷികൾ ഇരുവർക്കുമിടയിൽ വിള്ളലുണ്ടാക്കി. കെ എസ് ഇബിയുടെപുതിയ ചെയർമാൻ എൻ. പ്രശാന്താണ് മുഖ്യമന്ത്രിയെ കുരുക്കിൽ നിന്നും ഊരിച്ചത്.
എന്നാൽ വൈദ്യുതി വാങ്ങുന്നതിനെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി സണ്ണി ജോസഫും തമ്മിലുണ്ടായ തർക്കത്തിന് വിരാമമുണ്ടായത് മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ്. മുഖ്യമന്ത്രി കെ.പി.സി.സി. പ്രസിഡന്റുകൂടിയായ മന്ത്രിയുമായി സംസാരിച്ചു. ബുധനാഴ്ച രാത്രി ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
സണ്ണി ജോസഫിന്റെ സാന്നിധ്യത്തിലല്ലാതെ ഊർജവകുപ്പ് സെക്രട്ടറി പുനീത്കുമാർ, കെ.എസ്.ഇ.ബി. ചെയർമാൻ എൻ. പ്രശാന്ത് എന്നിവരുമായി ചർച്ചനടത്തിയത് യാദൃച്ഛികമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചതായാണ് സൂചന.
'സിവിൽ സർവീസുകാരുടെ യോഗം കഴിഞ്ഞ് അവർ വന്ന് സംസാരിച്ചു. അത് വിളിച്ചുചേർത്ത കൂടിക്കാഴ്ചയായിരുന്നില്ല. വൈദ്യുതിക്കരാർ സംബന്ധിച്ച തീരുമാനമെടുക്കാൻ ഫയൽ തനിക്കയച്ചതിനാലാണ് അക്കാര്യം പരിശോധിച്ചത്. മന്ത്രിയെ ഒഴിവാക്കി വകുപ്പിൽ ഏകപക്ഷീയമായി ഇടപെട്ടിട്ടി'ല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായി അറിയുന്നു.
വൈദ്യുതി ബോർഡ് നൽകിയ ശുപാർശയെ, സമ്മർദതന്ത്രമായി സംശയദൃഷ്ട്യാ കണ്ടതിലുൾപ്പെടെ തനിക്കുണ്ടായ പ്രയാസം സണ്ണി ജോസഫ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
ഒരു മണിക്കൂറോളം നീണ്ട ചർച്ചയിലാണ് മഞ്ഞുരുകിയത്. മുഖ്യമന്ത്രിയെടുത്ത തീരുമാനങ്ങളെ സണ്ണി ജോസഫ് വിമർശിക്കുകയും തീരുമാനങ്ങൾ താൻ പത്രത്തിൽനിന്നാണ് അറിഞ്ഞതെന്ന് പരസ്യമായി പറയുകയും ചെയ്തിരുന്നു.
പല ഏജൻസികളിൽനിന്ന് വൈദ്യുതി വാങ്ങുമ്പോഴുള്ള ലാഭനഷ്ടങ്ങൾസംബന്ധിച്ച കണക്കുകളുമായാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ സണ്ണി ജോസഫ് പങ്കെടുത്തത്. എന്നാൽ, യോഗത്തിൽ ഇക്കാര്യം മുഖ്യമന്ത്രി ഉന്നയിക്കാഞ്ഞതിനാൽ മന്ത്രിയും ഒന്നും മിണ്ടിയില്ല. മന്ത്രിയുടെ അഭിമുഖം വന്നപ്പോൾത്തന്നെ കൂടുതൽ പ്രതികരണം നടത്തി സാഹചര്യം വഷളാക്കരുതെന്ന് നിർദേശിച്ച് മന്ത്രി രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. പിന്നീടാണ് ചർച്ച നടന്നത്. മന്ത്രി രമേശ് ചെന്നിത്തലയും അഴിമതിയിൽ മുഖ്യമന്ത്രിയെ കുരുക്കാൻ ശ്രമം നടക്കുന്ന വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യം തന്നെ കെ എസ് ഇ ബി ചെയർമാനും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ജിഎന്‍എ ഒക്‌ടോബര്‍ 23ന് കെഎസ്ഇബിക്കു നല്‍കിയ കത്ത് പുറത്ത് വന്നതാണ് അഴിമതി സംബന്ധിച്ച സംശയങ്ങൾക്ക് ഇടയാക്കിയത്.
വൈദ്യുതി ഇടപാടിനായി ജിഎന്‍എ കെഎസ്ഇബിയെ ഒഴിവാക്കി സര്‍ക്കാരിനെ നേരിട്ടു സമീപിക്കുകയായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒക്‌ടോബര്‍ 23ന് ജിഎന്‍എ സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് അംബരീഷ് കുമാര്‍ ഖരെ കെഎസ്ഇബി സിഎംഡിക്ക് നല്‍കിയ കത്തില്‍ പ്ലാറ്റ്‌ഫോമിലെ വൈദ്യുതി ലഭ്യത സംബന്ധിച്ചുള്ള അറിയിപ്പു നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അതായത് ജി എൻ എ സർക്കാരിനെ നേരിട്ട് സമീപിക്കുകയായിരുന്നു എന്നു ചുരുക്കം. സർക്കാരിനെഎന്നുദ്ദേശികുന്നത് മുഖ്യമന്ത്രിയെയാണ്. കാരണം വൈദ്യുതമന്ത്രി ജി എൻ എക്ക് എതിരായിരുന്നു.
നവംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ 4 മണിക്കൂറും 500 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 8.63 രൂപയ്ക്ക് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈദ്യുതി വാങ്ങാനുള്ളവര്‍ക്കും വില്‍ക്കാനുള്ളവര്‍ക്കും അതിനുള്ള വിവരം പ്രസിദ്ധീകരിക്കാനുള്ള ഓവര്‍ ദ് കൗണ്ടര്‍ (ഒടിസി) പ്ലാറ്റ്‌ഫോമാണ് ജിഎന്‍എ. ഈ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്ത ഒരു വൈദ്യുതി വാഗ്ദാനം സംബന്ധിച്ച അറിയിപ്പു മാത്രമാണ് ജിഎന്‍എ കെഎസ്ഇബിക്കു നല്‍കിയിരിക്കുന്നത്. ഈ വൈദ്യുതി വാങ്ങണമെങ്കില്‍ കെഎസ്ഇബി കൗണ്ടര്‍ ലിസ്റ്റിങ് നല്‍കണമെന്നും വിതരണക്കാരനുമായി നേരിട്ട് ചര്‍ച്ച നടത്തി ഇടപാടിന്റെ നിബന്ധനകളും വ്യവസ്ഥകളും അന്തിമമാക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള നിബന്ധനകളും പ്ലാറ്റ്‌ഫോം കെഎസ്ഇബിക്കു നല്‍കിയിട്ടുണ്ട്. കെഎസ്ഇബിയുടെ വൈദ്യുതി ആവശ്യകത പൂര്‍ത്തീകരിക്കാന്‍ ഒടിസി പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റിങ് നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
തുടര്‍ന്ന് കെഎസ്ഇബി ചീഫ് എന്‍ജീനിയര്‍ (കൊമേഴ്‌സ്യല്‍ ആന്‍ഡ് താരിഫ്) ജിഎന്‍എയില്‍നിന്നു അറിയിപ്പിനെക്കുറിച്ച് സിഎംഡിക്കു നോട്ട് നല്‍കുകയായിരുന്നു. ഊര്‍ജ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ഒക്‌ടോബര്‍ 24ന് ഇതില്‍ പാര്‍ട്ട് ഫയല്‍ തുറന്നു. ഹിമാചല്‍ പ്രദേശില്‍നിന്ന് ഒക്‌ടോബര്‍ മുതല്‍ മേയ് വരെ യൂണിറ്റിന് 14.50 രൂപയ്ക്കു വൈദ്യുതി ലഭിക്കുന്നതു സംബന്ധിച്ചുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കുന്ന സമയത്താണ് ജിഎന്‍എയുടെ പ്രപ്പോസലില്‍ പുതിയ ഫയല്‍ തുറന്നത്. തുടര്‍ന്നാണ് ഇരു വാഗ്ദാനങ്ങളും തമ്മില്‍ താരതമ്യപ്പെടുത്തി ജിഎന്‍എയാണു നല്ലതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ വൈദ്യുതി മന്ത്രി ഹിമാചല്‍ വൈദ്യുതിയെ പിന്തുണയ്ക്കുകയും ജിഎന്‍എയെ തള്ളുകയും ചെയ്തതാണ് വിവാദമായത്. ജിഎന്‍എ സ്വകാര്യ കമ്പനിയാണെന്നും അവരുമായി കരാറുണ്ടാക്കുന്നതു പ്രായോഗികമല്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ജിഎന്‍എ, അവരുടെ ഒടിസി പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്ത മറ്റേതോ കമ്പനിയുടെ പക്കല്‍ വൈദ്യുതി ലഭ്യമാണെന്ന അറിയിപ്പു മാത്രമാണ് കെഎസ്ഇബിക്കു നല്‍കിയിരുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഏതു കമ്പനിയുടെ പക്കലാണ് വൈദ്യുതി ഉള്ളതെന്ന് ജിഎന്‍എയുടെ കത്തില്‍ പറഞ്ഞിട്ടുമില്ല.
ജി എന്‍.എ വൈദ്യുതിക്കരാറില്‍ മുഖ്യമന്ത്രിയെ തള്ളി വൈദ്യുതിമന്ത്രി സണ്ണി ജോസഫ് വീണ്ടും രംഗത്തെത്തിയിരുന്നു. ജി.എന്‍.എ കരാര്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ മന്ത്രി കെഎസ്ഇബി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും പറഞ്ഞു. സമ്മര്‍ദം ഉണ്ടാക്കിയിട്ടില്ല. ആവശ്യകത ആവര്‍ത്തിച്ചതാണ്. ദീര്‍ഘകാലത്തേക്ക് വൈദ്യുതി വേണമെന്നും കരാറിനായി ശ്രമം തുടരുന്നു. വേണ്ടെന്ന് ആര്‍ക്കാണ് പറയാനാകുക. 10 വര്‍ഷം കൊണ്ട് ആവശ്യകത ഇരട്ടിയായി. കരാറിനായി ശ്രമം തുടരുന്നെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
ജിഎൻഎയുമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാറൊന്നും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞത്. ഹിമാചലിൽനിന്നു വൈദ്യുതി വാങ്ങണോ ജിഎൻഎയിൽനിന്നു വാങ്ങണോ എന്നതു തീരുമാനിക്കാനുള്ള ഫയലാണ് തന്റെ മുന്നിൽ എത്തിയത്. ഹിമാചൽ രാജസ്ഥാന് 15.40 രൂപയ്ക്ക് വൈദ്യുതി നൽകിയിരുന്നു. രണ്ടും കൂടി താരതമ്യം ചെയ്യുമ്പോൾ ജിഎൻഎയാണു നല്ലതെന്നാണു തീരുമാനിച്ചത്.
അതിൽ കൂടുതൽ അന്വേഷിച്ച് ആവശ്യമുണ്ടെങ്കിൽ കരാറിൽ ഏർപ്പെടാനാണു നിർദേശിച്ചത്. കഴിഞ്ഞ പത്തു വർഷവും ഒരു തരത്തിലുള്ള ആസൂത്രണവുമില്ലാത്തതാണ് പ്രതിസന്ധിക്കു കാരണം. വില കുറഞ്ഞു നിൽക്കുമ്പോൾ ദീർഘകാല കരാർ ഉണ്ടാക്കാതിരുന്ന മുൻ സർക്കാരിന്റെ നടപടി കുറ്റകൃത്യമാണ്. കഴിഞ്ഞ പത്തു വർഷവും വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നത് ഹരമാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൻടിപിസി 5.18 രൂപയ്ക്ക് ഏപ്രിലിൽ വൈദ്യുതി നൽകാമെന്നു സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് ആ സമയത്ത് ജിഎൻഎയെയും ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്‌ടോബർ 29ന് കെഎസ്ഇബി തന്ന റിപ്പോർട്ടിൽ പെട്ടെന്നു തീരുമാനമെടുത്തില്ലെങ്കിൽ പവർകട്ട് ഉണ്ടാകുമെന്നാണ് അറിയിച്ചത്. എന്നാൽ പിന്നീട് പുതിയ ടീം അതു മാറ്റി നൽകി. എനിക്കെതിരെ ആരോപണം ഉന്നയിച്ചത് സമ്മർദം ചെലുത്തി കരാർ ഒപ്പിടീക്കാൻ വേണ്ടിയാണ്. എന്നാൽ അതിനു വഴങ്ങിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും വില കുറഞ്ഞ വൈദ്യുതി വാങ്ങാനായി ഹ്രസ്വ, ദീർഘകാല കരാറുകളിൽ ഏർപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷം വൈദ്യുതി സംഭരണം അവതാളത്തിലായിരുന്നു. ഉൽപാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാനുള്ള ബാറ്ററി സംവിധാനമൊരുക്കിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആവശ്യമുള്ളതിന്റെ 15 ശതമാനം മാത്രമേ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നുള്ളു. ബാക്കി സംസ്ഥാനങ്ങൾ ഉൽപാദനവും ബാറ്ററി സംഭരണവും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎൻഎയിൽനിന്നു പിന്മാറിയത് അറിഞ്ഞില്ലെന്നു വൈദ്യുതി മന്ത്രി പറഞ്ഞുവെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിസന്ധി പരിഹരിക്കാൻ ഹൈക്കമാൻഡിന്റെ വിശ്വസ്ത ദൂതനായി രമേശ് ചെന്നിത്തലയെ നിയോഗിച്ചത് സോണിയാ ഗാന്ധി നേരിട്ടാണ്.
"ഞാൻ" എന്നല്ല, "ഞങ്ങൾ" എന്ന് പറയുന്നൊരു കൂട്ടായ നേതൃത്വത്തിലേക്ക് കാര്യങ്ങൾ നീങ്ങണമെന്ന് സോണിയ ഉപദേശിച്ചു.
കേരളത്തിലെ വൈദ്യുതി പർച്ചേസ് വിവാദത്തെത്തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മിൽ രൂപപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും പരസ്പര വിശ്വാസക്കുറവും കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു.
പ്രശ്നം കൂടുതൽ സങ്കീർണമാകരുതെന്ന് തിരിച്ചറിഞ്ഞ ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടു. . മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഒരു നിർദ്ദേശം നൽകുന്നു.
"കേരളത്തിലെ ഈ വിഷയം നിങ്ങൾ ഇടപെട്ട് പരിഹരിക്കണം. മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും ഒരുമിച്ചുനിർത്തി പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള സാഹചര്യം ഒരുക്കണം."
ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം രമേശ് ചെന്നിത്തല മധ്യസ്ഥന്റെ റോളിലേക്ക് എത്തി.
മുഖ്യമന്ത്രിയുടെ അധികാരത്തെയും മന്ത്രിമാരുടെ വകുപ്പുതല ഉത്തരവാദിത്വങ്ങളെയും പരസ്പരം മാനിച്ചുകൊണ്ട് മുന്നോട്ടുപോകണം. മന്ത്രിമാരുടെ വകുപ്പുകളിൽ അനാവശ്യമായ ഇടപെടലുകളെന്ന പരാതികൾക്ക് ഇടനൽകാതെ, തീരുമാനങ്ങളിൽ പരസ്പര കൂടിയാലോചനയും വിശ്വാസവും ഉറപ്പാക്കണം.
ഇരുവർക്കും ചെന്നിത്തല നൽകുന്ന രാഷ്ട്രീയ പാഠം ഒന്നുമാത്രം:
"ഞാൻ തീരുമാനിച്ചു, ഞാൻ നടപ്പാക്കും, ഞാൻ ചെയ്യും എന്ന വ്യക്തികേന്ദ്രീകൃതമായ ശൈലിയിൽനിന്ന് മാറി, ഞങ്ങൾ തീരുമാനിച്ചു, ഞങ്ങൾ നടപ്പാക്കും, ഞങ്ങൾ ഒരുമിച്ച് മുന്നോട്ടുപോകും എന്ന കൂട്ടായ നേതൃത്വത്തിന്റെ സംസ്കാരത്തിലേക്ക് മാറണം."
കാരണം മുഖ്യമന്ത്രി എന്നത് ഒറ്റയാൾ ഭരണത്തിന്റെ പേരല്ല. മന്ത്രിസഭ എന്നത് കൂട്ടായ ഉത്തരവാദിത്വത്തിന്റെ വേദിയാണ്.
വ്യക്തികൾക്കിടയിലെ തെറ്റിദ്ധാരണകൾ മാറ്റി പരസ്പര വിശ്വാസം വീണ്ടെടുക്കുക, അഭിപ്രായവ്യത്യാസങ്ങളെ സമവായത്തിലേക്ക് എത്തിക്കുക, മന്ത്രിസഭയിൽ കൂട്ടായ തീരുമാനങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കുക.
ഇതാണ് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയെ ഏൽപ്പിച്ച ദൗത്യത്തിന്റെ രാഷ്ട്രീയ സന്ദേശം.
രാഷ്ട്രീയത്തിൽ ചിലപ്പോൾ ഏറ്റവും വലിയ ഇടപെടൽ ഒരു അധികാരപ്രയോഗമല്ല; രണ്ട് വ്യക്തികളെ ഒരേ മനസ്സോടെ മുന്നോട്ടുനയിക്കാനുള്ള സമവായത്തിന്റെ കലയാണ്.
"ഞാൻ" എന്ന വാക്കിൽനിന്ന് "ഞങ്ങൾ" എന്ന കൂട്ടായ്മയിലേക്ക്... അതായിരുന്നു ചെന്നിത്തലയുടെ ദൗത്യം! ഇക്കാര്യം ചെന്നിത്തലയുടെ വിശ്വസ്തർ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ സ്ഥാപിക്കുകയും ചെയ്തു.
ഏതായാലും ചെന്നിത്തലയുടെ റോൾ വിജയിക്കുക തന്നെ ചെയ്തു. കെ എസ് ഇ ബി ചെയർമാൻ എൻ പ്രശാന്ത് ചെന്നിത്തല ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പ്രശാന്തിന് ചെന്നിത്തലയുമായി ഇന്നും വളരെയേറെ സ്നേഹബന്ധമുണ്ട്.
സ്വകാര്യ കമ്പനിയായ ജിഎന്‍എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡില്‍നിന്ന് മുഴുവന്‍ സമയവും വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം മണ്ടത്തരമാണെന്നാണ് വൈദ്യുതി മേഖലയിലെ വിദഗ്ധര്‍ പറഞ്ഞത്. ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി വാങ്ങുന്നതാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമെന്നും ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജിഎന്‍എയുമായുള്ള വൈദ്യുതി ഇടപാടിനെ മുഖ്യമന്ത്രി വിഡി സതീശന്‍ ന്യായീകരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം.
സ്വകാര്യ കമ്പനിയിൽ നിന്ന് ടെൻഡറില്ലാതെ വൈദ്യുതി വാങ്ങുന്നതിൽ കെഎസ്‌ഇബി സിഎംഡി എം ജി രാജമാണിക്യം എതിർപ്പ് അറിയിച്ചില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദവും പൊളിഞ്ഞു. ടെൻഡറും റെഗുലേറ്ററി കമീഷന്റെ അനുവാദവും ഇല്ലാതെ കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങാനായിരുന്നു മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഫയൽ നീക്കിയത്. എന്നാൽ, രാജമാണിക്യം ഇതിലെ നഷ്‌ടം ചൂണ്ടിക്കാട്ടി ആറു തവണ സർക്കാരിന് കത്തയച്ചിട്ടുണ്ട്. ഒപ്പം ഫയലിലും വിയോജിപ്പ് വ്യക്തമാക്കി. നിയമാനുസൃത നടപടിക്രമം പാലിക്കാതെ ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിലെ സ്വകാര്യ കമ്പനിയിൽ നിന്ന് (ജിഎൻഎ) 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കം എതിർത്തതോടെയാണ് രാജമാണിക്യത്തെ സിഎംഡി സ്ഥാനത്തുനിന്ന് തെറിപ്പിച്ചത്.
പ്രത്യക്ഷത്തിൽ കുറഞ്ഞ നിരക്കെന്ന് തോന്നുമെങ്കിലും ആവശ്യമില്ലാത്ത സമയത്തും വാങ്ങേണ്ടി വരുന്നതിനാൽ ഹിമാചൽ പ്രദേശിൽനിന്ന് വാങ്ങുന്ന വൈദ്യുതിയേക്കാൾ ബാധ്യതയാകും സ്വകാര്യ ഇടപാട്. ഇൗ നീക്കത്തിൽ ധനവകുപ്പും എതിർപ്പ് അറിയിച്ചതായാണ് വിവരം. അതുകൊണ്ടാണ് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിനെ മാറ്റിയത്.
ജിഎൻഎ വഴിയുള്ള വൈദ്യുതി ഇടപാടിൽ സംസ്ഥാനത്തെ സിവിൽ സർവീസ് ഉന്നതന്റെ ബിനാമി കമ്പനിയാണ് രംഗത്തുള്ളതെന്നും സൂചനയുണ്ട്. സത്‌ലജ് ജൽ വൈദ്യുത് നിഗം അടക്കമുള്ള പൊതുമേഖല കന്പനികൾ യൂണിറ്റിന് 3.32 രൂപയ്‌ക്കടക്കം വൈദ്യുതി നൽകാൻ തയ്യാറായി ഉള്ളപ്പോഴാണ് സർക്കാരിന്റെ വഴിവിട്ട നീക്കം.
സംസ്ഥാനത്ത് സൗരോര്‍ജ വൈദ്യുതി അധികമായി ലഭിക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും വൈദ്യുതി വാങ്ങാനുള്ള തീരുമാനം ന്യായീകരിക്കാനാകില്ലെന്നാണ് കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിലപാട്. വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെയും പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴു വരെയുമാണ് സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ളത്.
ജിഎന്‍എയില്‍നിന്ന് യൂണിറ്റിന് 8.645 രൂപ നിരക്കില്‍ 500 മെഗാവാട്ട് വൈദ്യുതി മുഴുവന്‍ സമയവും വാങ്ങിയാല്‍ പ്രതിദിനം 12 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കും. എന്നാല്‍ ഹിമാചല്‍ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെറുകിട ജലവൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതിയാണ് വാഗ്ദാനം ചെയ്തത്. ഈ കരാര്‍ അംഗീകരിച്ചിരുന്നെങ്കില്‍ പ്രതിദിനം 8.824 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതില്‍ 7.177 ദശലക്ഷം യൂണിറ്റ് പുലര്‍ച്ചെ അഞ്ചു മുതല്‍ 8.30 വരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 10.30 വരെയുമാണ് ലഭിക്കുക. കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുമായി ഈ സമയക്രമം കൂടുതല്‍ യോജിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎന്‍എ വാഗ്ദാനം ചെയ്യുന്ന 12 ദശലക്ഷം യൂണിറ്റില്‍ 4.5 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള സമയങ്ങളില്‍ ലഭിക്കുക. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതിയില്‍ 7.17 ദശലക്ഷം യൂണിറ്റ് ഈ സമയങ്ങളില്‍ ലഭിക്കും. സര്‍ക്കാരിന് കെഎസ്ഇബി നല്‍കിയ കുറിപ്പിലും ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി വാങ്ങുന്നതിന്റെ പ്രയോജനങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ജിഎന്‍എ പ്ലാറ്റ്ഫോം വഴി 500 മെഗാവാട്ട് മുഴുവന്‍ സമയ വൈദ്യുതി വാങ്ങുന്നതിനേക്കാള്‍ വൈകുന്നേരങ്ങളിലെ ഉയര്‍ന്ന ആവശ്യകത നേരിടാന്‍ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി സഹായിക്കുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ഏതായാലും കുരുക്കിൽ നിന്നും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുവെന്ന് പറയാം.
https://www.facebook.com/Malayalivartha
























