കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരന് മരിച്ച സംഭവം... സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്

കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരന് മരിച്ച സംഭവം... സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് .
ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് ഒക്ടോബര്‍ 12 ന് നടന്ന അപകടത്തില്‍ മരിച്ചത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഹൗസ് ബോട്ടുകാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.
ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ലൈസന്‍സില്ലാത്ത ബോട്ടിനെതിരെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം.
"
https://www.facebook.com/Malayalivartha
























