ഹഡിൽ ഗ്ലോബൽ: കേരയുടെ അഗ്രിനെക്സ്റ്റ് പദ്ധതിയിലൂടെ 39 അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് കോടി രൂപ ധനസഹായം

ലോകബാങ്കിൻറെ പിന്തുണയോടെ നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയൻറ് അഗ്രിക്കൾച്ചർ വാല്യു ചെയിൽ മോഡേണസേഷൻ (കേര) പദ്ധതിയുടെ കേര അഗ്രിനെക്സ്റ്റ് സ്റ്റാർട്ടപ്പ് പദ്ധതിയിൽ ഏഴ് അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം ലഭിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) നേതൃത്വം നൽകിയ ഹഡിൽ ഗ്ലോബൽ 2026 ൻറെ സമാപന വേദിയിലാണ് ധനസഹായം വിതരണം ചെയ്തത്.
ഇന്ത്യ എഐ മിഷൻ ഗവേണിങ് ബോർഡ് അംഗം രമണൻ രാമനാഥൻ കേര അഗ്രിനെക്സ്റ്റ് ലോഗോ പ്രകാശനം ചെയ്തു. കേര പ്രോജക്ട് ഇംപ്ലിമെൻറേഷൻ യൂണിറ്റ് പ്രോഗ്രാം ഹെഡ് അശോക് കൂര്യൻ പഞ്ഞിക്കാരൻ ചടങ്ങിൽ പങ്കെടുത്തു.
നൂതന കാർഷിക പരിഹാരങ്ങൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പിന്തുണനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. 40,000 കർഷകർക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎസ്യുഎം ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി.
ധനസഹായത്തിന് അർഹത നേടിയ സ്റ്റാർട്ടപ്പുകളിലൊന്നായ ഗ്രാഫിക്കൽ ഇന്നൊവേഷൻസ്, റോബോട്ടിക്സ്, കമ്പ്യൂട്ടർ വിഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് തൈകളുടെ ഉത്പാദനം ഓട്ടോമേറ്റ് ചെയ്യുന്ന റോബോട്ടിക് പച്ചക്കറി ഗ്രാഫ്റ്റിങ് സംവിധാനം വികസിപ്പിച്ചു വരുകയാണ്.
ഇതിന പുറമേ, പദ്ധതിയുടെ ഭാഗമായി 32 സ്റ്റാർട്ടപ്പുകൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുന്നതിനും തെരഞ്ഞെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























