പാലം മാറി കയറിയാൽ നിയമലംഘനം... രണ്ടാം പാലം 15ന് തുറക്കും, ഉദ്‌ഘാടനം മന്ത്രി പി കെ ബഷീർ നിർവഹിക്കും, മുഖ്യാതിഥി മന്ത്രി എം.ലിജു

പാലം മാറി കയറിയാൽ നിയമലംഘനം.. തിരുവല്ല – കുമ്പഴ റോഡിൽ കോഴഞ്ചേരി പഴയപാലത്തിന് സമാന്തരമായി പണിത പുതിയ പാലം ഇന്ന് തുറക്കും. വൈകുന്നേരം നാലിന് മന്ത്രി പി കെ ബഷീർ ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം ലിജു മുഖ്യാതിഥിയാകും. പുതിയ പാലം തുറക്കുന്നതോടെ വൺവേ രീതിയിലാകും ഗതാഗതം ക്രമീകരിക്കുന്നത്.
നിലവിലുള്ള സംസ്ഥാനപാതയായ തിരുവല്ല- കുമ്പഴ റോഡിൽ കോഴഞ്ചേരി ടൗണിലെ ഗതാഗതകുരുക്കിന് പുതിയ പാലം തുറക്കുന്നതോടെ പരിഹാരമാകുകയും ചെയ്യും.
തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുൻവശത്തു നിന്നും ആരംഭിച്ച് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ എത്തുന്ന റോഡിൽ പമ്പയാറിന് കുറുകെയാണ് പുതിയ പാലമുള്ളത്.
2016-ൽ ആറന്മുള എംഎൽഎയായിരുന്ന വീണാ ജോർജിന്റെ നിരന്ത അഭ്യർഥനയെത്തുടർന്ന് ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചതാണ് കോഴഞ്ചേരിയിലെ പുതിയ പാലം. കിഫ്ബി വഴിയാണ് ഇതിനായി പണം അനുവദിച്ചത്. 2018ൽ പാലം നിർമാണോദ്ഘാടനം നിർവഹിച്ചത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരനാണ്.
https://www.facebook.com/Malayalivartha
























