Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി


തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....


സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി തെരച്ചിൽ തുടരുന്നു


നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ.... പാകിസ്താനെ കീഴടക്കി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ


മണ്ഡലകാല തീർത്ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല നട നാളെ തുറക്കും... ഇനി ശരണം വിളിയുടെ നാളുകൾ...

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം

15 NOVEMBER 2026 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല തീർത്ഥാടനം.... കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ, ശബരിമല ദർശനത്തിനുവേണ്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കണം... ഇല്ലെങ്കിൽ നിലയ്ക്കൽവരെയുള്ള ടിക്കറ്റ്

സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് പുത്തൻ ഊർജ്ജമേകാൻ 'സ്കെയിൽ-അപ്പ് ക്യാപിറ്റൽ' പദ്ധതികളും പ്രവാസി നിക്ഷേപവും സഹായകമാകുമെന്ന് വിദഗ്ധർ

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള വഴിയൊരുക്കി ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിന്‍റെ എട്ടാം പതിപ്പിന് കോവളത്ത് സമാപനം.

പരിപാടിയില്‍ രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ഒരു കോടി രൂപയുടെ ഏഞ്ചല്‍ ഫണ്ടും 50 ലക്ഷം രൂപയുടെ നിക്ഷേപവും സമാഹരിച്ചു. ആകെ എട്ട് കോടി രൂപയുടെ നിക്ഷേപമാണ് ഹഡില്‍ ഗ്ലോബല്‍-2026 ല്‍ പ്രഖ്യാപിക്കപ്പെട്ടത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പരിപാടിയില്‍ 10,000-ത്തോളം പേര്‍ പങ്കെടുത്തു. ഇതില്‍ 90-ലധികം വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും 50-ലധികം ഏഞ്ചല്‍ നിക്ഷേപകരും ഉള്‍പ്പെടുന്നു. 4000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 200-ഓളം പ്രമുഖ വ്യക്തികള്‍, 300ല്‍ അധികം സ്റ്റാര്‍ട്ടപ്പ് മെന്‍റര്‍മാര്‍, 200-ലധികം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, 150-ലധികം എക്സിബിറ്റേഴ്സ്, 150-ല്‍ അധികം നിക്ഷേപകര്‍, 300 പ്രമുഖ പ്രഭാഷകര്‍ എന്നിവരും ഈ പരിപാടിയില്‍ പങ്കുചേര്‍ന്നു. സ്റ്റാര്‍ട്ടപ്പുകളും നിക്ഷേപകരും തമ്മില്‍ 200-ലധികം കൂടിക്കാഴ്ചകള്‍ നടക്കുകയും, 27-ലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു.

നവംബര്‍ 12-ന് മുഖ്യമന്ത്രി വി.ഡി സതീശനാണ് ഹഡില്‍ ഗ്ലോബല്‍-2026 ഉദ്ഘാടനം ചെയ്തത്.

ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ക്രോസ്-ബോര്‍ഡര്‍ പേയ്മെന്‍റ് പ്ലാറ്റ്‌ഫോമായ സൈലാപേ വഴി ഡീപ്ടെക് എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പായ ടെസാറ്റ് സ്പേസിന് ഒരു കോടി രൂപയുടെ ഏഞ്ചല്‍ ഫണ്ട് ലഭിച്ചു. ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ നടന്ന 'കണക്റ്റ്' എന്ന ഫണ്ടിംഗ് പ്രോഗ്രാമിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി.ഐ.ആര്‍.എഫ് എന്ന ഇന്‍കുബേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇക്കോസിസ്റ്റം ബസ്ലര്‍ എന്ന സ്റ്റാര്‍ട്ടപ്പില്‍ 50 ലക്ഷം രൂപ നിക്ഷേപിക്കും. സ്കില്‍ ഐഡന്‍റിറ്റി പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്ന കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പാണ് ബസ്ലര്‍. എഐ കാലഘട്ടത്തില്‍ മനുഷ്യന്‍റെ കഴിവുകളും നൈപുണ്യവും സംരക്ഷിക്കാനുള്ള കമ്പനിയുടെ ദൗത്യത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ പങ്കാളിത്തം.

സംസ്ഥാനത്തെ സാങ്കേതിക കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) ചെക്ക്മേറ്റ് എന്ന നിക്ഷേപക അവതരണ സെഷനില്‍ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള താല്‍പ്പര്യപത്രം പുറപ്പെടുവിച്ചു. ലീഡ്മെട്രിക്സ്, ക്ലൗഡ് പോസിറ്റീവ്, സീവ്/ഇസെഡ്എസ്എസ് ടെക്നോളജീസ്, സ്പേസ്ടൈം 4ഡി എന്നിവയാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍.

സംരംഭകരോട് നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുമ്പോള്‍ ധീരതയോടെ മുന്നോട്ടുവരാന്‍ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യ എഐ മിഷന്‍ ഗവേണിംഗ് ബോര്‍ഡ് അംഗം രമണന്‍ രാമനാഥന്‍ ആഹ്വാനം ചെയ്തു. സാങ്കേതികവിദ്യ എന്നതിലുപരി ഒരു ശേഷിയായി എഐ മാറിയിരിക്കുന്ന സാഹചര്യത്തില്‍ അത് പ്രയോജനപ്പെടുത്തി വേണം സംരംഭകര്‍ ഇത്തരം പരിഹാരങ്ങള്‍ രൂപപ്പെടുത്താനെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഹഡില്‍ ഗ്ലോബല്‍ കാലക്രമേണ കേരളത്തിലെ പ്രധാന സാങ്കേതിക സംഗമമായി മാറിയെന്നും വരും വര്‍ഷങ്ങളില്‍ ഇതിനെ ആഗോളതലത്തിലുള്ള പരിപാടിയായി മാറ്റാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

കെഎസ്‌യുഎം പ്രോജക്ട് ഡയറക്ടര്‍ വരുണ്‍ ജി ചടങ്ങിന് നന്ദി പറഞ്ഞു.

ടൈഗേഴ്സ് ക്ലോ പിച്ചിംഗ് സെഷന്‍റെ ഭാഗമായി മൂന്ന് സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുത്തു. ഇതിലൂടെ ദുബായില്‍ നടക്കുന്ന ജൈടെക്സ് എക്സ്പോയില്‍ സൗജന്യമായി പങ്കെടുക്കാനുള്ള അവസരം അവര്‍ക്ക് ലഭിച്ചു. സിഡിഐഎസ്സി ടെക്നോളജീസ്, സിക്സ്ഡോട്സ് ഡിസൈന്‍, കാല്‍ക്വി എന്നിവയാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍.

ഉയര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായുള്ള സ്റ്റുഡന്‍റ് യൂണികോണ്‍ (എസ് യുപി) കോഹോര്‍ട്ട് 1-ലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. 1,50,000 രൂപയുടെ ക്യാഷ് പ്രൈസ് സ്വന്തമാക്കിക്കൊണ്ട് ഭാരത് വര്‍ക്സ് ടീം ഒന്നാം സ്ഥാനം നേടി. എല്‍ഡോറ 50,000 രൂപ, ടാറ്റ്വിക് ലാബ്സ് 25,000 രൂപ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

കെഎസ്‌യുഎമ്മിന്‍റെ ഡിടുസി ആക്സിലറേറ്റര്‍ പ്രോഗ്രാം രമണന്‍ രാമനാഥനും അനൂപ് അംബികയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജനുവരിയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പ്രത്യേക പ്രോഗ്രാമിലേക്ക് ഉപഭോക്താക്കളിലേക്ക് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന 10 സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുക്കും. മാര്‍ഗനിര്‍ദേശങ്ങള്‍, ഗ്രാന്‍റുകള്‍, സീഡ് നിക്ഷേപം എന്നിവ ഈ പ്രോഗ്രാമിലൂടെ ലഭിക്കും. ഡിസംബര്‍ 15 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.

സാങ്കേതികവിദ്യയുടെയും സംരംഭകത്വത്തിന്‍റെയും ഭാവി രൂപപ്പെടുത്തുന്നതിനായി സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, നിക്ഷേപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സംരംഭകര്‍, ഇന്നൊവേറ്റേഴ്സ്, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ ഒത്തുചേര്‍ന്നു. ഇത് നവീകരണത്തിനും വളര്‍ച്ചയ്ക്കും പുതിയ ഉത്തേജനം നല്‍കി.

കേരളത്തെ വിജ്ഞാധിഷ്ഠിത വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിന് സഹായിക്കുന്ന നവീനാശയങ്ങളും സാങ്കേതികവിദ്യകളും ഹഡില്‍ ഗ്ലോബല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. എഡ്യൂടെക്, ഹെല്‍ത്ത്ടെക്, ഫിന്‍ടെക്, ലൈഫ് സയന്‍സസ്, സ്പേസ്ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/മെഷീന്‍ ലേണിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആഗോളതലത്തിലുള്ള അടിയന്തര വെല്ലുവിളികളെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത ഹ്യൂമനോയിഡ് റോബോട്ടുകള്‍, സ്വയം പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍, സുസ്ഥിര ഊര്‍ജ്ജ പരിഹാരങ്ങള്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, സ്മാര്‍ട്ട് സിറ്റി നവീകരണങ്ങള്‍ എന്നിവയും എക്സ്പോയിലുണ്ടായിരുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനും മൂലധനം സമാഹരിക്കാനും പങ്കാളികളെ കണ്ടെത്താനും വിദഗ്ധരില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നേടാനുമുള്ള വേദിയായായിട്ടാണ് ഹഡില്‍ ഗ്ലോബല്‍ രൂപകല്‍പ്പന ചെയ്തത്. മൂന്ന് ദിവസത്തെ പരിപാടിയില്‍ പാനല്‍ ചര്‍ച്ചകള്‍, എഐ ഫിലിം ഫെസ്റ്റിവല്‍, ഉല്‍പ്പന്നങ്ങളുടെ അവതരണം, ജിസിസി നേതാക്കളുടെ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, എക്സിബിഷന്‍, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകള്‍, ബിസിനസ് നെറ്റ് വര്‍ക്കിംഗ്, മെന്‍ററിംഗ് സെഷനുകള്‍ എന്നിവ നടന്നു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി  (25 minutes ago)

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം  (38 minutes ago)

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്  (42 minutes ago)

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ശബരിമല തീർത്ഥാടനം.... കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ, ശബരിമല ദർശനത്തിനുവേണ്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കണം... ഇല്ലെങ്കിൽ നിലയ്ക്കൽവരെയുള്ള ടിക്കറ്റ്  (1 hour ago)

  ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച...  (1 hour ago)

സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് പുത്തൻ ഊർജ്ജമേകാൻ 'സ്കെയിൽ-അപ്പ് ക്യാപിറ്റൽ' പദ്ധതികളും പ്രവാസി നിക്ഷേപവും സഹായകമാകുമെന്ന് വിദഗ്ധർ  (1 hour ago)

ബഹിരാകാശ ഗവേഷണ രംഗത്ത് പുതു ചരിത്രം കുറിച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്... സ്റ്റാർഷിപ്പിന്റെ 15ാമത് പരീക്ഷണ വിക്ഷേപണത്തിലാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്  (2 hours ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....  (2 hours ago)

പഞ്ചാബിൽ രണ്ട് തീർഥാടന ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർഥാടകർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

  ഇന്ത്യ–ന്യൂസിലൻഡ് ഏകദിന പരമ്പര... ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുത്തു... . ബേ ഓവലിലാണ് മത്സരം  (3 hours ago)

വൃശ്ചിക മാസം മധ്യത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!  (3 hours ago)

സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി  (3 hours ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും:  (3 hours ago)

ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയ.... ഗർഭസ്ഥ ശിശുവിന്റെ ഗുരുതരമായ നട്ടെല്ല് തകരാർ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ്.... ‘ഓപൺ ഫീറ്റൽ’ ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യം...  (4 hours ago)

Malayali Vartha Recommends