ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...ഗുരുവായൂർ ഏകാദശി 21 ന്

ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും. മലപ്പുറം കപ്രാട്ട് കുടുംബം വകയുള്ള പഞ്ചമി വിളക്കോടെയാണ് പാരമ്പര്യ ഏകാദശി വിളക്കുകൾ ആരംഭിക്കുക.
നാളെ ഗുരുവായൂർ മാണിക്കത്ത് കുടുംബം വക ഷഷ്ഠി വിളക്കും 17ന് സപ്തമി വിളക്ക് നെന്മിനി മന വകയും 18ന് അഷ്ടമി വിളക്ക് ഗുരുവായൂർ പുളിക്കീഴേ വാരിയത്ത് കുടുംബം വകയുമാണ്.
അഷ്ടമി വിളക്കിന്റെ രാത്രി മുതൽ ഏകാദശി വരെ സ്വർണക്കോലം എഴുന്നള്ളിക്കും. 19ന് കൊളാടി കുടുംബത്തിന്റെ വകയാണ് നവമി നെയ് വിളക്ക്. 20ന് ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ ദശമി വിളക്കും ആഘോഷിക്കുന്നതാണ്. 21നാണ് ഗുരുവായൂർ ഏകാദശി. ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമയ പൂജയോടെയാണ് ഏകാദശി വിളക്കാഘോഷം .
"
https://www.facebook.com/Malayalivartha
























