Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്


‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും


കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി


തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....


സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി തെരച്ചിൽ തുടരുന്നു

മരണത്തെ തോൽപ്പിച്ച അതിജീവനം; വർക്കല ട്രെയിൻ ആക്രമണത്തിനിരയായ ശ്രീക്കുട്ടി തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങി...

02 MARCH 2026 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്

പാലം മാറി കയറിയാൽ നിയമലംഘനം... രണ്ടാം പാലം 15ന് തുറക്കും, ഉദ്‌ഘാടനം മന്ത്രി പി കെ ബഷീർ നിർവഹിക്കും, മുഖ്യാതിഥി മന്ത്രി എം.ലിജു

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

കേരളത്തെ നടുക്കിയ വർക്കല ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി ജീവിതത്തിലേക്ക് മടങ്ങുന്നു. മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച ശ്രീക്കുട്ടി ഡിസ്ചാർജ് ആയി. മരണത്തിന്റെ വക്കിൽ നിന്ന് അസാമാന്യമായ മനക്കരുത്തിലൂടെയാണ് ഈ പെൺകുട്ടി ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസംബർ 25-നാണ് ശ്രീക്കുട്ടിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിന് ഏറ്റ ഗുരുതര ക്ഷതം കാരണം ബോധമില്ലാതെയും, ശ്വസിക്കാനും ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിലായിരുന്നു അന്ന്.

കൂടാതെ ഇടതു തോളിനും പരിക്കേറ്റിരുന്നു. അമൃത ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (PMR) വിഭാഗം മേധാവി ഡോ. രവി ശങ്കരൻ, ഡോ. ആനന്ദ് രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടർചികിത്സ. ശ്വസനത്തിനായി ട്രക്കിയോസ്റ്റമിയും ഭക്ഷണത്തിനായി ട്യൂബും ഘടിപ്പിച്ചു. ന്യൂറോ റീഹാബിലിറ്റേഷൻ പദ്ധതിയുടെ ഭാഗമായി, ഓക്സിജൻ തെറാപ്പി, ശ്വസന വ്യായാമങ്ങൾ, ഭക്ഷണം സ്വയം വിഴുങ്ങാനുള്ള പരിശീലനം (Swallow Therapy), ഓർമ്മശക്തിയും ചിന്താശേഷിയും ഉണർത്താനുള്ള ചികിത്സകൾ (Cognitive Stimulation), ചലനശേഷി പടിപടിയായി വീണ്ടെടുക്കാനുള്ള പരിശീലനം എന്നിവയുൾപ്പെടെയുള്ള ചിട്ടയായ ചികിത്സാ രീതികളാണ് ശ്രീക്കുട്ടിക്ക് നൽകിയത്. ഇ.എൻ.ടി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി, എൻഡോക്രൈനോളജി, ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ശ്രീക്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഇപ്പോൾ തനിയെ ഭക്ഷണം കഴിക്കാനും, നടക്കാനും, സംസാരിക്കാനുമുള്ള ശേഷി വീണ്ടെടുത്തതും ശ്രീക്കുട്ടിയും കുടുംബവും വലിയ അത്ഭുതമായാണ് കാണുന്നത്. ശ്രീക്കുട്ടിയുടെ ചികിത്സാ കാലയളവിലുടനീളം തണലായി കൂടെയുണ്ടായിരുന്നത് അമ്മ പ്രിയയാണ്. മകളുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരുന്ന പാലോട്ടെ വീട് ഇപ്പോൾ അതീവ സന്തോഷത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ശ്രീക്കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. മാതാ അമൃതാനന്ദമയി മഠമാണ് ചികിത്സാ ചിലവുകൾ പൂർണ്ണമായും ഏറ്റെടുത്തത്.

ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന വിദഗ്ധ ചികിത്സ സൗജന്യമായി ആണ് മഠം ലഭ്യമാക്കിയത്. 2025 നവംബർ ആദ്യവാരം കേരള എക്സ്പ്രസിൽ യാത്ര ചെയ്യവേ ലഹരിക്കടിമയായ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടതോടെയാണ് ശ്രീക്കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത്. എന്നാൽ തളരാത്ത പോരാട്ടവീര്യവുമായി തിങ്കളാഴ്ച അവൾ തന്റെ പ്രിയപ്പെട്ട പാലോടേക്ക് മടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹമാസിന്റെ തലയ്ക്കടിച്ച് ഷിൻബെറ്റ് നടത്തിയ സത്യം..! മാളം തീയിട്ട് അബു യൂനിസിനെ കത്തിച്ച് IDF..!ബുദ്ധിരാക്ഷസൻ ചാരം  (1 minute ago)

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം... ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് അം​ഗീകാരം നൽകി വരണാധികാരി  (9 minutes ago)

ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്  (14 minutes ago)

‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും  (21 minutes ago)

പാലം മാറി കയറിയാൽ നിയമലംഘനം... രണ്ടാം പാലം 15ന് തുറക്കും, ഉദ്‌ഘാടനം മന്ത്രി പി കെ ബഷീർ നിർവഹിക്കും, മുഖ്യാതിഥി മന്ത്രി എം.ലിജു  (32 minutes ago)

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി  (1 hour ago)

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം  (1 hour ago)

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്  (1 hour ago)

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ശബരിമല തീർത്ഥാടനം.... കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ, ശബരിമല ദർശനത്തിനുവേണ്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കണം... ഇല്ലെങ്കിൽ നിലയ്ക്കൽവരെയുള്ള ടിക്കറ്റ്  (2 hours ago)

  ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച...  (2 hours ago)

സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് പുത്തൻ ഊർജ്ജമേകാൻ 'സ്കെയിൽ-അപ്പ് ക്യാപിറ്റൽ' പദ്ധതികളും പ്രവാസി നിക്ഷേപവും സഹായകമാകുമെന്ന് വിദഗ്ധർ  (2 hours ago)

ബഹിരാകാശ ഗവേഷണ രംഗത്ത് പുതു ചരിത്രം കുറിച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്... സ്റ്റാർഷിപ്പിന്റെ 15ാമത് പരീക്ഷണ വിക്ഷേപണത്തിലാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്  (3 hours ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....  (3 hours ago)

പഞ്ചാബിൽ രണ്ട് തീർഥാടന ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർഥാടകർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends