ശബരിമല യുവതീപ്രവേശം: നിലപാട് മാറ്റി ദേവസ്വം ബോർഡ്; ആചാരങ്ങൾ സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകും...

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സുപ്രധാനമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കേണ്ടതില്ലെന്നും ക്ഷേത്രത്തിലെ പൗരാണികമായ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്നുമാണ് ബോർഡിന്റെ പുതിയ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി മാർച്ച് 14-നകം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2018-ലെ സുപ്രീം കോടതി വിധിയെ അനുകൂലിച്ചിരുന്ന മുൻ നിലപാടിൽ നിന്നുള്ള പൂർണ്ണമായ പിന്മാറ്റമാണ് ബോർഡ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ തനിമയും ആചാരങ്ങളും നിലനിർത്താൻ ബോർഡ് ബാധ്യസ്ഥമാണെന്നും ഇതിൽ മറ്റ് അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























