വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്
വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്. അയ്യപ്പദര്‍ശന പുണ്യം തേടി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും കറുപ്പണിഞ്ഞ് ഭക്തലക്ഷങ്ങള്‍ സന്നിധാനത്തേക്ക് ഒഴുകിയെത്തുമ്പോള്‍, അതിലൊരാളായി സമാനതകളില്ലാത്ത ഭക്തിയുടെ നേര്‍സാക്ഷ്യമാവുകയാണ് കര്‍ണാടക സ്വദേശിനിയായ ബീമാ ബായി. അയ്യനെ ഒരുനോക്ക് കാണാനായി 1,000 കിലോമീറ്റര്‍ ദൂരം ഒറ്റയ്ക്ക് കാല്‍നടയായി താണ്ടുകയാണ് 58 വയസ്സുകാരിയായ ഈ മാളികപ്പുറം.
കര്‍ണാടക ബാഗല്‍കോട്ട് ജില്ലയിലെ സവാലഗിയില്‍ നിന്നാണ് ബീമാ ബായി തന്റെ കഠിനമായ തീര്‍ത്ഥാടനം ആരംഭിച്ചത്. ഇത് മൂന്നാം തവണയാണ് ഇവര്‍ ശബരിമല ദര്‍ശനത്തിനായി എത്തുന്നത്. മുന്‍പ് ബന്ധുക്കള്‍ക്കൊപ്പമാണ് എത്തിയിരുന്നതെങ്കില്‍, ഇത്തവണ തനിച്ച് കാല്‍നടയായി യാത്ര തിരിക്കുകയായിരുന്നു. ശിരസ്സില്‍ ഇരുമുടിക്കെട്ടും തോളില്‍ ബാഗും കയ്യില്‍ കാവിപ്പതാകയുമായാണ് ഇവരുടെ സഞ്ചാരം. ഈ മാസം 19-നാണ് ബീമാ ബായിക്ക് ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























