സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കോഴിക്കോട് 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത, ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത, കനത്ത ചൂട് തുടരുന്നു

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട് 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത.
ഇടിമിന്നൽ ജാഗ്രതാ നിർദേശമിങ്ങനെ...
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇന്നലെ പാലക്കാട് ജില്ലയിൽ റെക്കോർഡ് താപനില. ഈവർഷത്തെ ഏറ്റവും ഉയർന്ന ചൂടാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്. 38.9 ഡിഗ്രി സെൽഷ്യസ് ആണ് അനുഭവപ്പെട്ട താപനില.
അതേസമയം, കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കൊല്ലം, കോട്ടയം, പാലക്കാട് ഉൾപ്പെടെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ലഭിക്കേണ്ടതിനേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























