അപകടത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനം... നടന്നത് മത്സരക്കമ്പം; ദുരന്തത്തിന് തൊട്ടുമുമ്പ് വാക്കുതര്‍ക്കവും കയ്യാങ്കളിയും

അപകടം ഉണ്ടായശേഷമുള്ള കണക്കുകൂട്ടലുകളും വിലയിരുത്തലുകളും തകൃതിയായി നടക്കുന്നതിനിടയില്‍ ഉത്സവത്തിന്റെ പേരില്‍ അവിടെ നടന്നത് നഗ്നമായ നിയമലംഘനവും തോന്ന്യാസവുമെന്ന് നാട്ടുകാര്‍. ചിലരുടെ വ്ക്തിതാത്പര്യം നടത്താന്‍ വേണ്ടി നൂറുകണക്കിനാളുകളുടെ ജീവന്‍ ബലികൊടുക്കുകയായിരുന്നെന്ന പൊതുവികാരമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇന്ത്യ കണ്ട വലിയ വെടിക്കെട്ട് ദുരന്തങ്ങളില്‍ ഒന്നായി മാറിയ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ തൊട്ടുമുമ്പ് തര്‍ക്കവും കയ്യാങ്കളിയും നടന്നു. മത്സര കമ്പമായിരുന്ന വെടിക്കെട്ട് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇത് കയ്യാങ്കളിയായി മാറുകയും ചെയ്തതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിലാണ് കണ്ടെത്തിയിട്ടുള്ളത്.
സംഭവത്തിന് പിന്നാലെ സുരേന്ദ്രന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഇയാളുടെ മകന്‍ ഉമേഷിന്റെ വീട്ടില്‍ നിന്നും ലൈസന്‍സിന് അപ്പുറത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുകയും ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അഞ്ചു തൊഴിലാളികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. 110 പേരാണ് സംഭവത്തില്‍ മരണമടഞ്ഞത്. വലിയ മുഴക്കവും പ്രകാശവും വരുന്നതും നിരേധിക്കപ്പെട്ട രാസവസ്തുക്കളും പടക്ക നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധനകളും ഇന്ന് നടക്കും.
മത്സരക്കമ്പമായിരുന്നു നടന്നതെന്നും ഇതിന് ജില്ലാഭരണകൂടത്തിന്റെ അനുമതി ഇല്ലായിരുന്നെന്നും ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. രാത്രി 11.30 യോടെ തുടങ്ങിയ വെടിക്കെട്ട് ഞായറാഴ്ച പുലര്‍ച്ചെ 3.35 വരെ നീണ്ടു. ഇതിനിടയില്‍ കത്തിക്കാന്‍ ഏതാനും അമിട്ടുകള്‍ ബാക്കി നില്‍ക്കുമ്പോള്‍ വെടിക്കെട്ട് അനുമതിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടാവുകയും അത് ചെറിയ രീതിയിലുള്ള അടിയായി മാറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പകുതി പൊട്ടിയ അമിട്ടുകളില്‍ ഒന്ന് കമ്പപ്പുരയിലേക്ക് തെറിച്ചുവീണ് വന്‍ സ്‌ഫോടനമായി മാറിയത്.
മത്സരക്കമ്പമായിരുന്നു നടന്നതെന്നും ഇതിനായി വന്‍ പണപ്പിരുവ് തന്നെ നടക്കുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നടത്തിപ്പുകാരന്‍ കൃഷ്ണന്‍ കുട്ടിയും കരാറുകാരന്‍ സുരേന്ദ്രനും തമ്മിലുള്ള കമ്പക്കെട്ട് മത്സരം എന്ന തരത്തില്‍ നോട്ടീസിലും മറ്റുമായി വ്യാപക പ്രചരണവും നടന്നിരുന്നു. മണിക്കൂറോളം നീണ്ടു നിന്ന വെടിക്കെട്ട് അവസാനിപ്പിക്കാന്‍ പോലീസ് നിര്‍ദേശപ്രകാരം ക്ഷേത്രം ഭാരവാഹികള്‍ നടത്തിപ്പുകാരോട് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ദുരന്തം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha