ഭര്‍ത്താവുമായി അകന്നുകഴിഞ്ഞ യുവതിയെ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറ്റിച്ചു; വിവാഹം ചെയ്തു പണവും സ്വര്‍ണവും അപഹരിച്ച് കടന്നുകളഞ്ഞതായി പരാതി

കൊല്ലത്തു നിന്നും ചതിയില്‍പ്പൊതിഞ്ഞ ഒരു മോഹനവാഗ്ദാനത്തിന്റെ സംഭവചിത്രം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞ യുവതിയെ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിവാഹം ചെയ്തു പണവും സ്വര്‍ണവും അപഹരിച്ചു കടന്നുകളഞ്ഞതായി ആഭ്യന്തര മന്ത്രിക്ക് പരാതി. ബംഗഌരുവില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ കൊല്ലം കുഴിമതിക്കാട് കരീപ്ര പിള്ളവീട്ടില്‍ ശ്രീരാജിനെതിരേ കരിക്കോട് സ്വദേശിയായ 35 വയസുള്ള യുവതിയാണു പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞ തന്നെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി വിവാഹം കഴിച്ചശേഷം സ്വര്‍ണവും പണവും കവര്‍ന്നശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നു യുവതി ആഭ്യന്തരമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. പത്തുവര്‍ഷത്തോളമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന യുവതിക്കു രണ്ടു മക്കളാണ് ഉണ്ടായിരുന്നത്. 2007 കൊല്ലത്തെ കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് യുവതി ശ്രീരാജിനെ പരിചയപ്പെടുന്നത്. അന്നു ഫാത്തിമ മാതാ കോളജില്‍ ബി.എസ്സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ശ്രീരാജ്. പുതിയ കോഴ്‌സിനെപ്പറ്റി അറിയാന്‍ സ്ഥാപനത്തിലെത്തിയ ശ്രീരാജ് യുവതിയുടെ നമ്പര്‍ വാങ്ങി. തുടര്‍ന്നു കോഴ്‌സിന്റെ സംശയങ്ങളായി ശ്രീരാജ് നിരന്തരം വിളിച്ചിരുന്നതായി യുവതി മന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നു മറ്റുപലകാര്യങ്ങളിലേക്കും ഫോണ്‍ വിളിയുടെ സ്വഭാവംമാറി. പ്രായത്തില്‍ ഇളയവനായ ശ്രീരാജിനെ പലതവണ വിലക്കിയെങ്കിലും ഫോണ്‍ വിളിക്ക് യാതൊരു കുറവുമുണ്ടായില്ല. തുടര്‍ന്നു കൊല്ലത്തെ ജോലി ഉപേക്ഷിച്ച യുവതി കൊച്ചിയില്‍ ഒരു ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു. ഈ സമയം ശ്രീരാജ് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ പത്തനംതിട്ടയിലെ ഫെഡറല്‍ ബാങ്കിലും ജോലിക്കു കയറി. തുടര്‍ന്നു ഫോണ്‍വിളി സൗഹൃദത്തിനുവഴിമാറി. കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ജോലി ലഭിച്ച ശ്രീരാജിന്റെ പെര്‍ഫോമന്‍സ് മോശമായതോടെ ബാങ്കിലെ ജോലി ഇടയ്ക്കു നഷ്ടമായിരുന്നു. തുടര്‍ന്നു വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ബാങ്കിലെ ജോലി രാജിവയ്ക്കാന്‍ ശ്രീരാജ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ബാങ്കിലെ ജോലി രാജിവച്ചു. 2009ല്‍ ശ്രീരാജിന് എയര്‍ഫോഴ്‌സില്‍ സെലക്ഷന്‍ കിട്ടി. ഇതോടെ യുവതിക്കു തൃശൂരിലെ ഹോസ്പിറ്റലില്‍ മറ്റൊരു ജോലിയും ശരിയായി. ഇതോടെ ഇരുവരും ഒരുമിച്ചായി താമസം. ഇതിനിടെ വീട്ടില്‍ കല്യാണ ആലോചനകള്‍ നോക്കുന്നുണ്ടെന്നു ശ്രീരാജ് യുവതിയോടു പറഞ്ഞിരുന്നു. ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ടു യുവതിയെ മര്‍ദിക്കുയും ചെയ്തു. തുടര്‍ന്നു 2013 സെപ്തംബറില്‍ കോയിക്കല്‍ ജങ്ഷനില്‍ ശ്രീരാജ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ ശ്രീരാജിന്റെ ഒരു കാലും കൈയും അടക്കം സ്വാധീനം നഷ്ടപ്പെട്ടിരുന്നു. അറുപതു ശതമാനം വൈകല്യം സംഭവിച്ച് ജോലി നഷ്ടപ്പെടുന്ന അവസ്ഥ എത്തിയെങ്കിലും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലായിരുന്നതിനാല്‍ ശ്രീരാജ് ഇടംകൈകൊണ്ട് എഴുതാന്‍ പരിശീലിച്ചു. ജോലി പോകാതെ പിടിച്ചു നിന്നു. അപകടം പറ്റിയ നാളുകളില്‍ പരിചരിക്കാനും മറ്റും ശ്രീരാജിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു യുവതി 2014 ഏപ്രിലില്‍ ഗള്‍ഫിലേക്ക് പോയി. മികച്ച ശമ്പളത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഫെയ്‌സ് ബുക്കില്‍ ശ്രീരാജിന്റെ മെസേജ് വന്നത്. എല്ലാത്തിനും മാപ്പു പറഞ്ഞായിരുന്നു തുടക്കം. ആദ്യമൊക്കെ അവഗണിച്ചെങ്കിലും തൊലിപൊളിഞ്ഞ് പഴുത്തു പൊട്ടിയ കാലിന്റെ ചിത്രങ്ങള്‍ അയച്ചു തുടങ്ങിയതോടെ സ്‌കൈപ്പിലൂടെ നേരിട്ടു കണ്ടു സംസാരിക്കാന്‍ തുടങ്ങി. തുടര്‍ന്നു ശ്രീരാജിനെ പരിചരിക്കാനായി യുവതി ജോലി അവസാനിപ്പിച്ച് തിരച്ചെത്തി. എയര്‍ഫോഴ്‌സില്‍ ജോലിക്ക് തിരിച്ചു കയറിയ ശ്രീരാജായിരുന്നു പുതിയ വിവാഹ വാഗ്ദാനം മുന്നോട്ടു വച്ചത്. ഈ സമയത്തു യുവതിക്ക് അടുത്ത ബന്ധുക്കള്‍ വഴി വിവാഹാലോചനകള്‍ വന്നുതുടങ്ങിയിരുന്നു. തന്റെയും മക്കളുടെയും ഭാവിക്കു ശ്രീരാജിനൊപ്പമുള്ള ജീവിതമാകും കൂടുതല്‍ ഇണങ്ങുകയെന്നു തിരിച്ചറിഞ്ഞ യുവതി ശ്രീരാജിനെ വിവാഹം കഴിച്ചു. എന്നാല്‍ ആദ്യ വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. കേസ് അവസാനിക്കാഞ്ഞതിനാല്‍ 2015 ഓഗസ്റ്റ് 23നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ശ്രീരാജ് യുവതിയുടെ കഴുത്തില്‍ താലിചാര്‍ത്തിയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്നു യുവതിയെ ശ്രീരാജ് ബംഗഌരിലേയ്ക്കു കൊണ്ടു പോയി. ശ്രീരാജിനു സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴൊക്കെ യുവതി തന്റെ സ്വര്‍ണം പണയം വയ്ക്കാനും വില്‍ക്കാനുമൊക്കെ നല്‍കിയിരുന്നു. യുവതിയുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നും വരെ അയാള്‍ പണം കടം വാങ്ങി. എന്നാല്‍ ഇവയൊന്നും തിരികെ നല്‍കിയില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍ മാറിത്തുടങ്ങിയതോടെ ശ്രീരാജ് ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ സ്വത്ത് ശ്രീരാജിന്റെ പേരില്‍ എഴുതിവയ്ക്കണമെന്നാവശ്യപ്പെട്ടു മാതാപിതാക്കളേയും ഭീഷണിപ്പെടുത്തി. ഫെബ്രുവരി 11നു ശ്രീരാജ് യുവതിയെ നിര്‍ബന്ധപൂര്‍വം സ്വന്തം വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. 16നു തിരികെയെത്തുമ്പോഴാവട്ടെ ബംഗഌരിലെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന പണവും സ്വര്‍ണവും എല്ലാം ഇതിനോടകം ശ്രീരാജ് കൈക്കലാക്കിയിരുന്നുവെന്ന് യുവതി പറയുന്നു. 17ന് ബംഗഌരു പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു 19നു പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ചില്‍ ശ്രീരാജിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണു യുവതി അഭ്യന്തരമന്ത്രിക്കു പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു കൊല്ലം സിറ്റി പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ചതിക്കാന്‍ തയ്യാറായി ആണുങ്ങളും അത്തരക്കാരുടെ മോഹന വാഗ്ദാനങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ സത്രീകളും ഉള്ളിടത്തോളം കാലം ഇവിടെ നിര്‍ബാധം ഇത്തരം കാര്യങ്ങള്‍ നടക്കും. തര്‍ക്കമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha