വെടിക്കെട്ടു ദുരന്തത്തില്‍ പരുക്കേറ്റവരുടെ ചികില്‍സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ പണം ഈടാക്കുന്നതായി പരാതി

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ പരുക്കേറ്റവരുടെ ചികില്‍സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ പണം ഈടാക്കുന്നതായി പരാതി. ഇക്കാര്യം ഉന്നയിച്ച് ചാത്തന്നൂര്‍ എംഎല്‍എ ജി.എസ്. ജയലാല്‍ കൊല്ലം കലക്ടര്‍ക്ക് പരാതി നല്‍കി. ഒന്നിലേറെ സ്വകാര്യ ആശുപത്രികള്‍ ചികില്‍സയ്ക്ക് പണം വാങ്ങിയെന്നാണ് ആരോപണം. വെടിക്കെട്ട് അപകടത്തില്‍പ്പെട്ടവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സൗജന്യ ചികില്‍സ പ്രഖ്യാപിച്ചിരുന്നു.
ചികില്‍സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആവശ്യപ്പെട്ടു. പരുക്കേറ്റവരുടെ ചെലവുകള്‍ എത്രയായാലും സര്‍ക്കാര്‍ വഹിക്കും. ഇന്നലെ തന്നെ ഇക്കാര്യത്തില്‍ കൊല്ലം കലക്ടറുമായി ബന്ധപ്പെട്ടിരുന്നു. രണ്ടു ഡപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത്. സ്വകാര്യ ആശുപത്രികള്‍ പണം വാങ്ങിയെങ്കില്‍ രോഗികള്‍ക്ക് ആ പണം സര്‍ക്കാര്‍ നല്‍കും. അപകടത്തല്‍ പരുക്കേറ്റവര്‍ക്ക് ഒരു ഉത്കണ്ഠയും വേണ്ട. എല്ലാ ചികില്‍സയും സൗജന്യമാണ്. ഏതെങ്കിലും സ്വകാര്യ ആശുപത്രി പണം വാങ്ങിയെങ്കില്‍ ഒറ്റപ്പെട്ട സംഭവമാണെന്നും മന്ത്രി പ്രതികരിച്ചു.
പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചിരുന്നു. പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഗുരുതര പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസാര പരുക്കു പറ്റിയവര്‍ക്ക് 50000 രൂപയും നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗജന്യമായി നല്‍കുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha