തർക്കത്തിനൊടുവിൽ.... വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി... സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു...

വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. ബാറിലെ തർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം നടന്നത്. തർക്കത്തിനിടെ ബാറിൽ നിന്ന് ഇറങ്ങിയ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു. തിരുവല്ലം വണ്ടിത്തടം പാലപുരിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) എന്ന യുവാവണ് കൊല്ലപ്പെട്ടത്.
വിഷു ആഘോഷവുമായി ബന്ധപ്പെട് ചൊവ്വാഴ്ച രാത്രി 11 ഓടെ ഇവർ ബാറിലെത്തിയതായിരുന്നു. തുടർന്ന് മദ്യപാനത്തിനിടെ പരസ്പരം തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ബാറിന് പുറത്തിറങ്ങിയശേഷം സുമനെ മൂന്നുപേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ് റോഡിൽ അബോധാവസ്ഥയിലായിരുന്ന യുവാവിനെ വിഴിഞ്ഞം പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സുമന്റെ മൃതദേഹം ആശുപത്രിയിൽ. ഫോർട്ട് അസി. കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























