മലപ്പുറത്ത് പാചകവാതക ടാങ്കര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; വാതക ചോര്‍ച്ചയുള്ളതായി സംശയം

മലപ്പുറത്ത് പാചക വാതക ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. വാതക ചോര്‍ച്ചയുണ്ടോയെന്ന് സംശയമുണ്ട്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
നിയന്ത്രണം വിട്ട ടാങ്കര്‍ കെട്ടിടത്തില്‍ ഇടിച്ച്് മറിയുകയായിരുന്നു. പാചക വാതക ചോര്‍ച്ചയുള്ളതായി സംശയമുള്ളതിനാല്‍ സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചു. മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ട്. വാതക ചോര്‍ച്ച ഉണ്ടോയെന്ന് അറിയുന്നതിനായി പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha