ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുഞ്ഞ് കല്ലു എന്ന ദേവാംഗനയ്ക്ക് മുഖ്യമന്ത്രിയെ ഒരു പരാതി ബോധിപ്പിക്കാനുണ്ട്. വ്യവസായവകുപ്പ് ജീവനക്കാരും മിശ്ര വിവാഹിതരുമാണ് കല്ലുവിന്റെ അച്ഛനും അമ്മയും. അച്ഛന്‍ പ്രമോഷന്‍ ആയി ഇപ്പോള്‍ കാസര്‍ഗോഡ് ആണ് ജോലി ചെയ്യുന്നത്. ഭരണമാറ്റം ഉണ്ടായപ്പോള്‍ അച്ഛന് നാടിനടുത്തേക്ക് കിട്ടുമായിരുന്ന ട്രാന്‍സ്ഫര്‍ നഷ്ടമായി, അമ്മ കുറച്ചു ദൂരെ കായംകുളത്തേക്ക് സ്ഥലം മാറ്റപ്പെട്ടു.
12 വയസായ കല്ലുവിന് അമ്മയെയും കൂടെ വിട്ട് നില്‍ക്കുന്ന കാര്യം ഓര്‍ക്കാന്‍ വയ്യ. ഇതാണ് കല്ലുവിനെ അലട്ടുന്ന പ്രശ്‌നം. കുഞ്ഞു കല്ലുവിനെ നോക്കാന്‍ ഒരാളെയെങ്കിലും എന്നും കാണാന്‍ പറ്റുന്ന തരത്തില്‍ ഒരു സഹായം ആവശ്യപ്പെട്ടാണ് കല്ലുവിന്റെ കത്ത്…. മുഖ്യമന്ത്രി ഡല്‍ഹിയിലാണെന്നും നാട്ടിലെത്തിയാല്‍ കല്ലുവിന്റെ വിഷമം കാണുമെന്നും പരിഹാരമുണ്ടാകുമെന്നും പ്രതീക്ഷയിലാണ് കല്ലുവിന്റെ കാത്തിരിപ്പ്.
https://www.facebook.com/Malayalivartha
























