ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി

കുടുബവഴക്കിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ആത്മഹത്യ ചെയ്തു. ചര്‍ലക്കുട സ്വദേശി ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. വിദ്യാനഗര്‍ പൊലീസില്‍ കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് രണ്ടു മാസം പ്രായമുള്ള കുഞ്ഞുണ്ട്.
ഇന്നലെ വൈകിട്ടാണ് സംഭവം. സുഫൈദയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാനായി മാതാപിതാക്കള്‍ ഭര്‍തൃവീട്ടിലെത്തിയിരുന്നു. വീട്ടിലേക്ക് പോയാല്‍! ഇനി തിരിച്ചുവരേണ്ടെന്നു ഭര്‍ത്താവ് പറഞ്ഞതായി പറയപ്പെടുന്നു. ഇതിനു പിന്നാലെ, വീട്ടില്‍ സൂക്ഷിച്ച ആസിഡ് ഫാത്തിമത്ത് സുഫൈദ കുടിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നും കുടുംബത്തിന്റെ ഭാഗത്തുനിന്നും വലിയ പീ!ഡനമുണ്ടായെന്നാണ് ഫാത്തിമത്ത് സുഫൈദയുടെ കുടുംബം ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha
























