പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; ക്ഷേത്രം ഭാരവാഹികള്‍ കളക്ടറെ സന്ദര്‍ശിക്കുന്നതായുള്ള ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കളക്ട്രേറ്റിലെ രേഖകള്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തു. ജില്ലാ കളക്ടറുടെ ചേംബറിലെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പിടിച്ചെടുത്ത ദൃശ്യങ്ങളില്‍ പുറ്റിങ്ങല്‍ ക്ഷേത്രം ഭാരവാഹികള്‍ കളക്ടറെ സന്ദര്‍ശിക്കുന്നതായുള്ള ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല.
വെടിക്കെട്ട് നിരോധനത്തിന് ശേഷം ഭാരവാഹികള്‍ കളക്ടറെ കണ്ട് ചര്‍ച്ച നടത്തിയതായാണ് പൊലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പടങ്ങുന്ന ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ അപേക്ഷയുമടങ്ങുന്ന തെളിവുകളാണ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാല്‍ കളക്ട്രേറ്റിലെ സിസിടിവികളില്‍ ചിലത് പ്രവര്‍ത്തനരഹിതമായതാണ് ദൃശ്യങ്ങള്‍ ഇല്ലാത്തതിന് കാരണമെന്നാണ് സൂചന. സിസിടിവികള്‍ പ്രവര്‍ത്തനരഹിതമാണെന്ന് നേരത്തേ കളക്ടര്‍ െ്രെകംബ്രാഞ്ചിനെ അറിയിച്ചിരുന്നു. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നല്‍കാനാകില്ല എന്ന നിലപാടാണ് കളക്ടര്‍ സ്വീകരിച്ചിരുന്നതും.
വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയ ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ജില്ലാ കളക്ടറെ കണ്ടിരുന്നുവെന്ന ക്ഷേത്രം ഭാരവാഹികളുടെ മൊഴി പരിശോധിക്കാനായിരുന്നു സിസിടിവി ദൃശ്യങ്ങള് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് നല്‍കാനാകില്ലെന്നായിരുന്നു കളക്ടറുടെ നിലപാട്. ക്രൈംബ്രാഞ്ച് അന്വേഷണത്തോടൊപ്പം ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള എന്ത് തെളിവ് കൈമാറണമെങ്കിലും സര്‍ക്കാരിന്റെ അനുമതി വേണം. അതിനാല്‍ അനുമതി ലഭിക്കാതെ ഒരു തെളിവുകളും കൈമാറാനാകില്ലെന്നായിരുന്നു കളക്ടര്‍ ക്രൈംബ്രാഞ്ച് നല്‍കിയ മറുപടി. ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രംബ്രാഞ്ചിന്റെ തീരുമാനം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha