ഇന്ന് ലോകഭൗമദിനം, ഉണരാം കൈ കോര്‍ക്കാം പച്ചപ്പിന്റെ പുതിയ തുരുത്തിനായി

ഇന്ന് ലോകഭൗമദിനം, ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. വൃക്ഷങ്ങള്‍ ഭൂമിയുടെ രക്ഷയ്ക്ക് എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിന സന്ദേശം. ജനങ്ങളില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ സെനറ്റര്‍ ആയിരുന്ന ഗേലോഡ് നെല്‍സണ്‍ ആണ് 1970 ഏ പ്രില്‍ 22നു ഭൗമദിനാചരണത്തിനു തുടക്കം കുറിച്ചത്. പിന്നീട് എര്‍ത്ത് ഡേ നെറ്റ് വര്‍ക്ക് ഭൗമദിനാചരണത്തിനു നേതൃത്വം നല്‍കാന്‍ തുടങ്ങി. പിന്നീട് യുഎന്‍ തീരുമാനമെടുത്തത് 2009ല്‍ ആയിരുന്നു.
താപനിലയില്‍ റെക്കോര്‍ഡിട്ടു കടന്നുപോവുന്ന വര്‍ഷങ്ങള്‍, റെക്കോര്‍ഡ് തോതിലെത്തിയ അന്തരീക്ഷ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്... നമുക്കരികിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഒരു വല്ലാത്ത കാലത്തിലേക്കാണ് ഇ തൊക്കെ വിരല്‍ ചൂണ്ടുന്നത്. ഇങ്ങനെ പോയാല്‍ അടുത്ത നൂറ്റാണ്ടോടെ താപനില അഞ്ചുഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്നാണു പറയുന്നത്.
മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനില്‍പ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യുഎന്‍ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിറയുന്നതാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം. ആഗിരണം ചെയ്യുവാന്‍ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുര്‍വിധിതിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
കടുത്ത ചൂട് നേരിടുന്ന നമ്മളെയും ഓര്‍മ്മപ്പെടുത്തുന്നത് മരങ്ങള്‍ നട്ട് പിടിപ്പിക്കുന്നതിന്റെ ആവകശ്യകതയെക്കുറിച്ചാണ്. പ്രകൃതിയെ അനാവിശ്യമായി ദ്രോഹിച്ചതിന്‍െ അനന്തരഫലമാണ് നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഈ കടുത്ത ചൂട്. നമുക്ക് ഉണരാം നാളെക്കായി പച്ചപ്പിന്റെ പുതിയ ലോകത്തെ സൃഷ്ടിക്കാന്‍ വരും തലമുറക്കായി ഒരു മരമെങ്കിലും നട്ട് കൊണ്ടായിരിക്കാട്ടെ ഈ ഭൗമ ദിനം ആഘോഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha